how you can review and protect your data in facebook

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:11 pm

Menu

Published on April 16, 2018 at 3:15 pm

നിങ്ങളുടെ വിവരങ്ങൾ ആരൊക്കെ ചോർത്തുന്നു? അറിയാം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറിലൂടെ !!

how-you-can-review-and-protect-your-data-in-facebook

സാമൂഹ്യ മാധ്യമങ്ങളിലെ കേമനായ ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ട്ടിച്ച വിവാദമാണ് അടുത്തിടെ പുറത്തുവന്ന ഡാറ്റ ചോർച്ച വിവാദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ ഫേസ്ബുക് പരസ്യമായി മാപ്പു പറയേണ്ടി വരെ വന്നു.

എന്നാൽ ഈ ഒരു പ്രശ്‌നത്തിന് പുതിയ പരിഹാരവുമായി ഫേസ്ബുക് തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

വിവിധ അപ്പിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുമ്പോൾ നമ്മുടെ അശ്രദ്ധമൂലമോ, അറിവില്ലായ്മ കൊണ്ടോ നാം അവർ ചോദിക്കുന്ന വിവരങ്ങൾക്കെല്ലാം അനുമതി നൽകാറുണ്ട്. ഇത് നമ്മുടെ ഗ്യാലറി, കോൺടാക്ട്, ചിത്രങ്ങൾ, ഇമെയിൽ ഐഡി, തുടങ്ങിയ വിവരങ്ങളിലേക്ക് അവരെ നുഴഞ്ഞുകയറാൻ സഹായിക്കും.

ഫോസ്ബുക്ക് വിവര ചോർച്ച വിവാദത്തിന് ശേഷം ഉപപോക്താക്കളുടെ ഏറ്റവും വലിയ സംശയങ്ങളായിരുന്നു പലപ്പോഴായി പല ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യാറുള്ള നാം ഏതൊക്കെ ആപ്ലിക്കേഷനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത് ?

മുമ്പ് ഇൻസ്റ്റോൾ ചെയ്ത് ഇപ്പോൾ ഫോണിൽ നിന്നും നീക്കം ചെയ്ത ആപ്ലിക്കേഷനുകൾ നമ്മുടെ വിവരങ്ങൾ ഇപ്പോഴുമെടുക്കുന്നുണ്ടോ ?

എന്നാൽ ഇപ്പോഴിതാ ഈ സംശയങ്ങൾക്ക് പരിഹാരമായി ഫേസ്ബുക്ക് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം !!

 

നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം “സെറ്റിങ്സിൽ ” ( settings ) ൽ (apps and websites ) ൽ click ചെയ്യുക.

ഇതിൽ അക്ടിവ്, സ്‌പൈർഡ്, റീമൂവ്ഡ് എന്നിങ്ങനെ കാണിക്കും ഇതിൽ ഓരോന്നും ഓപ്പൺ ചെയ്ത ശേഷം നമ്മളിൽ നിന്നും ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്ന അപ്പ്ലിക്കേഷൻസ് നമുക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും

എന്നാൽ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചർ, വയസ്സ് തുടങ്ങി പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ നൽകുന്നതിൽ നിന്നും നമുക്കവരെ തടയാനാകില്ല.

അപ്പോൾ ആപ്ലിക്കേഷൻ ഒന്നാകെ റിമൂവ് ആക്കിയാൽ പുതിയ വിവരങ്ങൾ ശേഖരിക്കാൻ ആപ്പിന് കഴിയില്ല.

Loading...

More News