ഭര്‍ത്താവ് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 12:36 am

Menu

Published on December 5, 2017 at 4:48 pm

ഭര്‍ത്താവ് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു

husband-killed-wife-for-asking-about-new-phone

കോയമ്ബത്തൂര്‍: വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിനെ ചോദ്യം ചെയ്തതിന് യുവതിയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു. കിണത്തുകടവ് സ്വദേശിനിയായ മുത്തു ലക്ഷ്മിയാണ് ഭർത്താവിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ബാലമുരുഗനെ (38) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യപാനിയായ ഇയാൾ 9000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. നിലവിൽ സാമ്പത്തികമായി ഏറെ പ്രശ്നങ്ങളുള്ള ഈ സാഹചര്യത്തിൽ ഒരു ഫോൺ വാങ്ങുക എന്നത് അതും 9000 രൂപ വിലയുള്ള ഫോൺ വാങ്ങുക എന്നത് കുടുംബത്തിന് താങ്ങാൻ പറ്റില്ല എന്ന കാരണത്താലായിരുന്നു ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തത്.

ഈ ചോദ്യം ചെയ്യൽ വഴക്കിൽ കലാശിച്ചപ്പോൾ ദേഷ്യം വന്ന ഭർത്താവ് ഭാര്യയെ പിക്കാസ് കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻതുള്ള ശ്രമം നടന്നെങ്കിലും അതിനു മുമ്ബ് തന്നെ മരണപ്പെടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

Loading...

More News