അച്ഛൻറെ രാഷ്ട്രീയ പദവി കാരണം താൻ മാനസികമായി തളര്‍ന്നുവെന്ന് താരപുത്രൻ ...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:11 pm

Menu

Published on September 12, 2017 at 11:42 am

അച്ഛൻറെ രാഷ്ട്രീയ പദവി കാരണം താൻ മാനസികമായി തളര്‍ന്നുവെന്ന് താരപുത്രൻ …!!

i-dont-like-comedy-films-my-father-says-gokul-suresh

സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം ഇപ്പോൾ സിനിമയിലേക്ക് വന്നുകൊണ്ടിരിക്കയാണ്.മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ് എന്നിവരുടെയെല്ലാം മക്കൾ സിനിമകളിൽ പ്രധാനവേഷങ്ങൾ തന്നെ ചെയ്യുകയും ചെയ്തു. ഇവരെല്ലാവരും അവരവരുടെ സിനിമയിലേക്കുള്ള വരവിന് അച്ഛന്റെ സിനിമകള്‍ തന്നെയാണ് പ്രചോദനമെന്ന് പറയാറുണ്ട്. എന്നാൽ അക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തനായ ഒരാളാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. അച്ഛൻ ബിജെപിയിലെത്തി എംപിയായപ്പോൾ ഏറ്റവും കൂടുതൽ ടോര്‍ച്ചറിങ് അനുഭവിച്ചത് താനായിരുന്നെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. അച്ഛന്റെ രാഷ്ട്രീയ പദവി കാരണം മാനസികമായി തളര്‍ന്നിരുന്നതായും ഗോകുൽ പറഞ്ഞു.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി ജി പിയുടെ എംപി ആകുന്നത്. ഈ സമയം റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി തന്നെ ടോര്‍ച്ചര്‍ ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചെന്ന് ഗോകുൽ പറഞ്ഞു. അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങളും ഇമോഷണല്‍ ആകുന്ന ചിത്രങ്ങളും തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അച്ഛന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും താരപുത്രൻ പറയുന്നു. ഭരത് ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് ഞാനും അനിയത്തിയും അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു. അച്ഛന്റെ പൊലീസ് വേഷങ്ങള്‍ കാണുമ്പോള്‍ തനിക്ക് ആവേശമായിരുന്നെന്നും ഗോകുൽ പറഞ്ഞു. ഇപ്പോൾ എം.പി ആയ ശേഷം പോലീസുകാർ അച്ഛനെ സല്യൂട്ട് ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം ഉണ്ടാകാറുണ്ടെന്നും ഗോകുൽ പറഞ്ഞു.

മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഗോകുല്‍ വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും താരപുത്രന് പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചിരുന്നില്ല. കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം കരസ്ഥമാക്കിയ അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിലാണ് ഗോകുൽ അഭിനയിക്കുന്നത്.

Loading...

More News