അത്ര രുചികരമല്ല ഐസ്‌ക്രീം; നുണയും മുന്‍പ് വായിക്കാന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on October 9, 2017 at 12:36 pm

അത്ര രുചികരമല്ല ഐസ്‌ക്രീം; നുണയും മുന്‍പ് വായിക്കാന്‍

ice-cream-is-not-good-for-your-child

ഐസ്‌ക്രീം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരുടെ നാവിലും കൊതിയൂറാന്‍ തുടങ്ങും. കാരണം നമ്മുടെ ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണെന്നു തന്നെ.

കുടുംബവുമായും മറ്റും പുറത്തിറങ്ങിയാല്‍ ഒഴിവാക്കാന്‍ പറ്റാത്തവയില്‍ ഒന്ന് ഐസ്‌ക്രീം തന്നെയാണ്. എന്നാല്‍ ഐസ്‌ക്രീം നുണയും മുന്‍പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഐസ്‌ക്രീമിനെക്കുറിച്ച് പുറത്തുവരുന്നത് അത്ര മധുരമൂറുന്ന വാര്‍ത്തകളല്ല, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍.

ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്ന മധുരമായ ഫ്രക്ടോസ് കുട്ടികളില്‍ മാരകമായ കരള്‍രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.  ഗ്ലൂക്കോസിനെക്കാലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഫ്രക്ടോസ് ആണത്രേ.

സോഡ, കേക്ക്, ബിസ്‌കറ്റ് തുടങ്ങിയവയിലും ഈ ഫ്രക്ടോസിന്റെ സാന്നിധ്യമുണ്ട്. ഇത് കുട്ടികളില്‍ മാരകമായ കരള്‍രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ചെറുപ്രായത്തില്‍ തന്നെ ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇതു കാരണമാകുന്നു. മദ്യത്തിന്റേതിനു സമാനമായ ഐസ്‌ക്രീമിലുള്ള സംയുക്തം, അര്‍ബുദം, പക്ഷാഘാതം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കും. കൂടാതെ നാലില്‍ ഒരു കുട്ടി വീതം കൗമാരത്തില്‍ പൊണ്ണത്തടിയിലേക്കുമെത്തുന്നു.

ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പാണ് മധുരപാനീയങ്ങളിലും മറ്റ് പ്രോസസ്ഡ് ആഹാര പദാര്‍ത്ഥങ്ങളിലും ഉപയോഗിക്കുന്നത്. ഫലവര്‍ഗങ്ങളില്‍ മധുരം പ്രകൃത്യാതന്നെയുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇവയിലെ നാരുകളും പോഷകങ്ങളും നീക്കം ചെയ്ത് കൃത്രിമമധുരം ചേര്‍ക്കുകയാണ് ചെയ്യുന്നത്.

എലികളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത.് ഫ്രക്ടോസ് നല്‍കി നടത്തിയ പരീക്ഷണത്തില്‍ എലികളുടെ കരളില്‍ കെഎച്ച്‌കെ(ഗവസ) എന്ന എന്‍സൈം ഗവേഷകര്‍ കണ്ടെത്തി. പൊണ്ണത്തടിയും ഫാറ്റി ലിവറുമുള്ള കൗമാരക്കാരായവരുടെ കരളിലും ഈ കെഎച്ച്‌കെ ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. ആരോഗ്യകരമായ കരളില്‍ അല്‍പ്പംപോലും കൊഴുപ്പ് കാണപ്പെടില്ല.

Loading...

More News