ജെല്ലിക്കെട്ട്-നിരോധിക്

Welcome to NIRBHAYAM.COM | Keralas No. 1 News Portal

Nirbhayam.com

January 18, 2017 8:07 pm

Menu

Published on January 9, 2017 at 5:07 pm

ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ഒപ്പം ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍

if-you-want-to-ban-jallikattu-ban-biryani-too-says-kamalhassan-tamilnadu-supreme-court

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ അതിനൊപ്പം ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍.

ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും ജെല്ലിക്കെട്ട് കളിച്ചിട്ടുള്ള അപൂര്‍വ്വം ചില നടന്‍മാരിലൊരാളാണ് താനെന്നും കമല്‍ പറഞ്ഞു. ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തമിഴ്‌നാട്ടുകാരനെന്ന നിലയില്‍ ഏറെ അഭിമാനിക്കുന്ന ഒരാളാണ് താനെന്നും ഇത് തങ്ങളുടെ സംസ്‌കാരമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവിലായിരുന്നു ജെല്ലിക്കെട്ട് വിഷയത്തില്‍ കമല്‍ നിലപാട് വ്യക്തമാക്കിയത്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന കാരണത്താലാണ് 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. അങ്ങനെയെങ്കില്‍ ജെല്ലിക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന് വാദിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന് കമല്‍ ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ടിനെ സ്‌പെയിനില്‍ നടക്കുന്ന കാളപ്പോരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കമല്‍ ചൂണ്ടിക്കാട്ടി. സ്‌പെയിനില്‍ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടിവരാറുണ്ട്. ഇത് മരണത്തിലേക്ക് പോലും നയിക്കുന്ന ഒന്നാണ്, കമല്‍ വ്യക്തമാക്കി.

എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയും ദൈവത്തെ പോലെയുമാണ് കാണുന്നത്. കാളയെ മെരുക്കല്‍ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അല്ലാതെ ശാരീരകമായി ഉപദ്രവിക്കുകയോ കൊമ്പും മറ്റും ഒടിക്കുകയുമൊന്നുമല്ലെന്നും കമല്‍ ചൂണ്ടിക്കാട്ടി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News