ഇനി ബസിലും മുലയൂട്ടാം; അമ്മമാര്‍ക്കായി ബസുകളില്‍ കര്‍ട്ടനിട്ട സീറ്റ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 20, 2018 9:23 am

Menu

Published on February 8, 2017 at 10:26 am

ഇനി ബസിലും മുലയൂട്ടാം; അമ്മമാര്‍ക്കായി ബസുകളില്‍ കര്‍ട്ടനിട്ട സീറ്റ്

in-madhya-pradesh-buses-a-special-seat-for-lactating-mothers

മധ്യപ്രദേശ്: മാതൃകാപരമായ നീക്കവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. മുലയൂട്ടുന്ന അമ്മമാര്‍ക്കായി ബസുകളില്‍ സംവരണ സീറ്റ് ഏര്‍പ്പെടുത്തി.

അമ്മമാരുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്ന് വശത്തുനിന്നും കര്‍ട്ടനിട്ട് മറച്ചാണ് സീറ്റ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും ഉത്തരവ് പുറത്തിറക്കിയതായും ഗതാഗത മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു.

in-madhya-pradesh-buses-a-special-seat-for-lactating-mothers

ഡ്രൈവര്‍ക്ക് തൊട്ടുപിറകിലുള്ള സീറ്റാണ് ഇത്തരത്തില്‍ കര്‍ട്ടനിട്ട് മറച്ച് സംവരണ സീറ്റാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ബസുകള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും സംവരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സീറ്റ് സംവരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകളും ഉപാധികളും പുതിയ ബസ് പെര്‍മിറ്റ് നല്‍കുന്നതിനും ബാധകമാകും.

സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ‘മറ്റേണിറ്റി സീറ്റ്’ എന്ന പേരില്‍ ഈ സംവിധാനം വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിട്ടുള്ളതാണ്.

എല്ലാ സ്ഥിര-താല്‍ക്കാലിക ബസ് പെര്‍മിറ്റുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Loading...

More News