നൂറാമത്തെ ഉപഗ്രഹവും വിക്ഷേപിച്ച് ഐഎസ്ആര്‍ഒ; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 4:45 am

Menu

Published on January 12, 2018 at 10:21 am

നൂറാമത്തെ ഉപഗ്രഹവും വിക്ഷേപിച്ച് ഐഎസ്ആര്‍ഒ; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം

india-launches-100th-satellite-cartosat-2

ചെന്നൈ: നൂറാം ഉപഗ്രഹവും വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. തങ്ങളുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. പുലര്‍ച്ചെ 5.29ന് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു.

കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ്, റോഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റം ലക്ഷ്യംവെച്ചാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുന്നത്.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാര്‍ട്ടോസാറ്റ് ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.

ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. രണ്ട് മണിക്കൂറിന് ശേഷമേ വിക്ഷേപണം വിജയകരമാണോ എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കൂ.

Loading...

More News