8 കരാറുകളിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on February 12, 2018 at 10:29 am

8 കരാറുകളിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു

india-oman-signs-8-agreements

മസ്കറ്റ്: ഇന്ത്യയും ഒമാനുമായി എട്ട് കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധ, ആരോഗ്യ, വിനോദസഞ്ചാര മേഖലയിലടക്കമാണ് ഈ കരാറുകൾ. ഈ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പുവരുത്തുന്നരീതിയിലാണ് കരാറുകൾ. ഞായറാഴ്ച വൈകിട്ട് ദുബായില്‍നിന്ന് ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി, ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയ്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്.

നയതന്ത്ര, പ്രത്യേക, സേവന, ഔദ്യോഗിക പാസ്പോര്‍ട്ടുള്ളവര്‍ക്ക് പരസ്പര വിസ ഒഴിവാക്കുന്ന സമ്മതപത്രത്തിലും ഒപ്പുവച്ചു. ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ വിദേശമന്ത്രാലയം, ഒമാന്‍ ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണം ഉറപ്പുവരുത്തുന്ന കരാറും ഒപ്പുവച്ചവയില്‍ ഉള്‍പ്പെടും. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിയമ-നീതിന്യായ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കും. സൈനികമേഖലയില്‍ സഹകരണം ഉറപ്പുവരുത്തുന്ന ധാരണാപത്രത്തിലും പ്രധാനമന്ത്രിയും ഒമാന്‍ സുല്‍ത്താനും ഒപ്പുവച്ചു.

ഒമാന്റെ വികസനത്തിന് ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ ഒമാന്‍ സുല്‍ത്താന്‍ പ്രകീര്‍ത്തിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോഡി ഒമാന്‍ പ്രധാനമന്ത്രി സയ്ദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സയ്ദുമായും ഉപപ്രധാനമന്ത്രി സയ്ദ് അസ അദ് ബിന്‍ താരിഖ് അലുമായും കൂടിക്കാഴ്ച നടത്തും.

Loading...

More News