പാക്കിസ്ഥാന് ഇത് ഇന്ത്യയുടെ മറുപടി....അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു; 38 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും; ആക്രമണം അര്‍ദ്ധരാത്രിയില്‍...

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:30 pm

Menu

Published on September 29, 2016 at 6:07 pm

പാക്കിസ്ഥാന് ഇത് ഇന്ത്യയുടെ മറുപടി….അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു; 38 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും; ആക്രമണം അര്‍ദ്ധരാത്രിയില്‍…

india-strikes-back-carries-out-surgical-strikes-on-terror-launch-pads-at-loc

ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ ആക്രമണമാണ്. ഇന്നലെ രാത്രിയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന എട്ടു സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം.പാക് അധീന കശ്മീരിലെ അഞ്ച് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 18 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്നും സൈന്യം അവകാശപ്പെട്ടു. ഇതാദ്യമായാണ് പാക് മണ്ണില്‍ തീവ്രവാദീ താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ ആക്രമണം നടത്തുന്നത്.

4664-2

ഇന്നലെ അര്‍ദ്ധരാത്രി 12.30നും ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുമിടയിലാണ് പാക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറം 500 മീറ്ററിനും രണ്ട് കിലോമീറ്ററിനും ഇടയിലാണ് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകള്‍ ആക്രമണം നടത്തിയത്.ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാകാത്ത തരത്തിലുളള ആക്രമണമാണ് ഇന്ത്യ നടത്തിയത്.ആക്രമണത്തില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും തീവ്രവാദികളും പദ്ധതികള്‍ തകര്‍ക്കുകയും ചെയ്തതായും ഇന്ത്യ അവകാശപ്പെടുന്നുണ്ട്.കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. ഇത്തരം ആക്രമണമാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയിട്ടുള്ളത്.
അതേസമയം ഇന്ത്യയുടെ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചു.രാജ്യത്തെ സംരക്ഷിക്കാന്‍ സജ്ജമാണെന്നും സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി കരുതരുതെന്നും പാക് പ്രധാനമന്ത്രി  നവാസ് ഷെരീഫ് ഇതിനോട് പ്രതികരിച്ചത് .

img2-r-1453023716-1-1

അപ്രതീക്ഷിത നീക്കമായിരുന്നു ഇത്.ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്.ഇന്ത്യൻ സേന അതിർത്തി ലംഘിക്കില്ല എന്ന പാക് വിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ഇന്ത്യ തിരിച്ചടിച്ചാൽ പ്രതികരിക്കുമെന്ന് പാക്കിസ്ഥാൻ വീരവാദം  മുഴക്കുന്നുണ്ടെങ്കിലും സാങ്കേതികമായി  ഇന്ത്യ  വളരെ മുന്നിലാണെന്ന ഭയം പാക് സൈനികരുടെ ആത്മധൈര്യം തകർക്കുന്നുണ്ട്.

28bsf1-1-1

പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് കഴിഞ്ഞദിവസം  ബിജെപിയിടെ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്ക് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്.തികഞ്ഞ ആസൂത്രണ മികവിന്റെ ഉദാഹരണമാണ് ഇപ്പോള്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ ആക്രമണം. അത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നതും വ്യക്തം. യുദ്ധത്തിന്റെ തുടക്കം തന്നെയിതെന്ന് നമുക്ക് നിസംശയം പറയാം.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News