indian army foils pakistan attempts of attack

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2019 3:11 am

Menu

Published on December 31, 2018 at 10:08 am

പാക് സൈനികരുടെ നുഴഞ്ഞു കയറ്റം ; രണ്ടു പേരെ സൈന്യം വധിച്ചു

indian-army-foils-pakistan-attempts-of-attack

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നൗഗാം സെക്ടറില്‍ പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) യൂണിഫോം അണിഞ്ഞ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പേരെ സൈന്യം വധിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കാന്‍ ഞായറാഴ്ച രാത്രിയില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ തകര്‍ത്തത്.

നിയന്ത്രണ രേഖയോടടുത്ത വനമേഖലയിലൂടെയാണ് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. മോര്‍ട്ടാര്‍, റോക്കറ്റുകള്‍ തുടങ്ങിയവ അടക്കം വന്‍ ആയുധ സന്നാഹങ്ങളോടെയായായിരുന്നു നുഴഞ്ഞുകയറ്റമെന്ന് സൈനിക വക്താവ് അറിയിച്ചു. വലിയൊരു സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്നാണ് സൈന്യം നല്‍കുന്ന സൂചന. സംഘത്തിലെ മറ്റുള്ളവര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള സൂചനയെ തുടര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.

നുഴഞ്ഞുകയറ്റത്തിനിടെ ഇവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിവെപ്പ് നടത്തിയതായും സൈന്യം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യം തന്നെയാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ വധിക്കപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുമെന്നും സൈന്യം വ്യക്തമാക്കി.

Loading...

More News