പൊങ്കാലയ്ക്ക് പിന്നാലെ സ്‌നാപ് ചാറ്റ് മേധാവിക്ക് പണിക്കൊടുത്ത് ഹാക്കര്‍മാരും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on April 17, 2017 at 1:08 pm

പൊങ്കാലയ്ക്ക് പിന്നാലെ സ്‌നാപ് ചാറ്റ് മേധാവിക്ക് പണിക്കൊടുത്ത് ഹാക്കര്‍മാരും

indian-hacker-group-leaks-data-of-17-million-snapchat-users-after-ceos-poor-country-comments-report

ന്യൂദല്‍ഹി: ഇന്ത്യക്കാരെ അവഹേളിച്ച സ്നാപ് ചാറ്റ് സി.ഇ.ഒ ഇവാന്‍ സ്പീഗെലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ പണിയുമായി ഹാക്കര്‍മാരും.

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ ആപ്പ് റേറ്റിംഗ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തിയിരുന്നു. 2015ല്‍ സ്പീഗെല്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനു തന്നെ ഇപ്പോള്‍ വിനയായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സ്‌നാപ്ചാറ്റിന് ഉണ്ടായിരിക്കുന്നത്.

ഇന്ത്യ, സ്‌പെയിന്‍ പോലുള്ള ദരിദ്ര രാജ്യങ്ങളെ ലക്ഷ്യമിട്ടല്ല സ്നാപ് ചാറ്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടങ്ങളില്‍ സജീവമാകാന്‍ പദ്ധതിയില്ലെന്നും ഇവാന്‍ സ്പീഗെല്‍ 2015 ല്‍ പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യം വെറൈറ്റി മാഗസിന്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ വന്‍ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ രംഗത്തുവരികയായിരുന്നു.

എന്നാല്‍ ഇന്ത്യയെ ദരിദ്ര രാജ്യമെന്ന് മുദ്രകുത്തിയതോടെ സോഷ്യല്‍മീഡിയ ഉപയോക്താക്കളും ഹാക്കര്‍മാരും വന്‍ ആക്രമണം തുടങ്ങുകയായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌നാപ്ചാറ്റ് ഹാക്ക് ചെയ്ത് 17 ലക്ഷം പേരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇന്ത്യയിലെ അനോണിമസ് ഹാക്കിങ് സംഘമാണ് സ്‌നാപ്ചാറ്റ് ഹാക്ക് ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് ഹാക്കിങ് നടന്നതെങ്കിലും പുതിയ വിവാദം വന്നതോടെ ഈ ചോര്‍ത്തിയ വിവരങ്ങള്‍ ബ്ലാക്ക് വെബില്‍ വില്‍പനയ്ക്ക് വയ്ക്കുകയായിരുന്നു.

സ്പീഗെലിന്റെ പ്രസ്താവന പുറത്തുവന്ന നിമിഷം മുതല്‍ സ്‌നാപ്ചാറ്റിനെതിരെ വിവിധ രീതിയിലുള്ള പ്രതിഷേധണങ്ങളാണ് സംഘടിച്ചിരിക്കുന്നത്. ട്രോളുകളും തെറിവിളികളും സ്‌നാപ്ചാറ്റ് ഡിലീറ്റ് ചെയ്യാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ ഇന്ത്യന്‍ പേജില്‍ സ്നാപ് ചാറ്റിന്റെ റിവ്യൂ സ്റ്റാര്‍ നാലിലെത്തി. ആപ്പിള്‍ സ്റ്റോറില്‍ റേറ്റിങ്ങ് വെറും ഒന്നിലേക്കും കൂപ്പുകുത്തി.

ആപ്പ് ഡിലീറ്റ് ചെയ്തു ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാനാണ് ആഹ്വാനം. #UninstallSnapchat എന്ന ഹാഷ്ടാഗ് ഫേസ്ബുക്കിലും ട്വിറ്ററിലും ഹിറ്റാണ്.

Loading...

More News