അർദ്ധ സെഞ്ചുറി തികച്ച് നരേന്ദ്ര മോഡി; 3 വർഷം കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചത് 50 രാജ്യങ്ങൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:11 am

Menu

Published on November 14, 2017 at 10:14 am

അർദ്ധ സെഞ്ചുറി തികച്ച് നരേന്ദ്ര മോഡി; 3 വർഷം കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചത് 50 രാജ്യങ്ങൾ

indian-prime-minister-narendra-modi-visited-50-countries-in-3-years

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്ര മോഡി സന്ദര്‍ശിച്ചത് 50 വിദേശ രാജ്യങ്ങള്‍. ആസിയാന്‍ രാഷ്ട്രങ്ങളുടെ സമ്മേളനത്തിനായി പ്രധാനമന്ത്രി ഫിലീപ്പീന്‍സിലെത്തിയതോടെയാണ് 50 രാജ്യങ്ങളുടെ പട്ടിക പൂര്‍ത്തിയായത്. ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ നരേന്ദ്ര മോഡി സ്വന്തമാക്കിയിട്ടുണ്ട്.

ഈ മൂന്നു വര്‍ഷത്തിനിടെ പല ആവശ്യങ്ങളുടെയും പേരിലാണ് പ്രധാനമന്ത്രി ഇത്രയധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2014 മെയ് 26നാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരമേറ്റ് 19ആം ദിവസം തന്നെയാണ് ആദ്യ വിദേശ യാത്ര നടത്തിയത്. ഭൂട്ടാനിലേക്കായിരുന്നു യാത്ര. അതായത് 2014 ജൂണ്‍ 15 നായിരുന്നു ആ സന്ദര്‍ശനം. തുടര്‍ന്നങ്ങോട്ട് വിദേശരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ അഞ്ച് വട്ടം അമേരിക്കയിലേക്ക് മാത്രം ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയുണ്ടായി.

ചൈന, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ എല്ലാം തന്നെ മൂന്ന് വട്ടം വീതം ഇദ്ദേഹം സന്ദര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി എന്നത് നിസ്സംശയം പറയാം. ഇതോടൊപ്പം അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവയുള്‍പ്പടെ മറ്റ് 37 മറ്റ് രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. അതോടെ മൊത്തം എണ്ണം 50 തികയും ചെയ്തു.

Loading...

More News