ഒന്ന് മൂത്രമൊഴിക്കാന്‍ 95 രൂപ ബില്ല്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:48 pm

Menu

Published on May 11, 2017 at 1:49 pm

ഒന്ന് മൂത്രമൊഴിക്കാന്‍ 95 രൂപ ബില്ല്

indian-restaurant-in-south-africa-charges-upto-190-rupees-for-toilet

ജോഹനാസ്ബര്‍ഗ്: ശങ്ക തോന്നിയാല്‍ അടുത്തുള്ള റെസ്റ്റോറന്റില്‍ കയറി കാര്യം സാധിക്കുന്നവരുണ്ട്. ചിലര്‍ പേരിന് എന്തെങ്കിലും അവിടെ നിന്ന് കഴിക്കും, മറ്റുചിലരാകട്ടെ മാന്യമായി ഇറങ്ങിപ്പോരുകയും ചെയ്യും. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ റെസ്റ്റോറന്റ് നടത്തുന്ന ഇന്ത്യന്‍ വംശജന്‍.

മൂത്രത്തിനും വിലയുണ്ടെന്നാണ് ഈ റെസ്റ്റോറന്റില്‍ ശങ്ക തീര്‍ക്കാന്‍ കയറിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ റാസ ഖാന്റെ അഭിപ്രായം. ഈ റസ്റ്റോറന്റിലെ ടോയ്ലറ്റ് ഉപയോഗിച്ചതിനുള്ള ബില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം താനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും’ എന്നാണ് റാസ കുറിച്ചത്.

റാസയും സുഹൃത്തും ജോളി ഗ്രബര്‍ എന്ന പേരിലുള്ള ഈ റസ്റ്റോറന്റിലെ ടോയ്ലറ്റ് ഉപയോഗിച്ചതിന് 40റാന്റ് (190രൂപ)യുടെ ബില്ലാണ് ഇവര്‍ക്കു ലഭിച്ചത്.

‘ജോളി ഗ്രബ്ബര്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ശൗചാലയ സംവിധാനം. അതേസമയം ശീതളപാനീയം മാത്രം വാങ്ങിയാല്‍ ഈ സൗകര്യങ്ങള്‍ ലഭിക്കില്ല. അനുവാദമില്ലാതെ ശൗചാലയം ഉപയോഗിക്കുന്നത് മോഷണമാണ്, അപമര്യാദയാണ് ‘ ജോളി ഗ്രബ്ബര്‍ റെസ്റ്റോറന്റിനു മുന്നിലെ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ. ശൗചാലയം ഉപയോഗിക്കാന്‍ ഒരാളില്‍ നിന്ന് 20 റാന്‍ഡ് (95 രൂപ) ഈടാക്കുമെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.

ശൗചാലയത്തിന് ഇത്രയും കൂടുതല്‍ പണം ഈടാക്കുന്ന റെസ്റ്റോറന്റിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. പലരും റെസ്റ്റോറന്റില്‍ കയറി ശൗചാലയം ഉപയോഗിച്ചതിന്റെ ബില്ല് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബീച്ചില്‍ നിന്നും കൂട്ടം കൂട്ടമായി ആളുകള്‍ റസ്റ്റോറന്റിലെത്തി ടോയ്ലറ്റ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് കടയുടമ ജുനൈദ് പറയുന്നത്. തന്റെ കസ്റ്റമേഴ്സിന് സൗജന്യമായി ടോയ്ലറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Loading...

More News