ഇതൊരു സിനിമയിലെ രംഗമല്ല; 26 അടി നീളമുള്ള ഭീമന്‍ പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:13 am

Menu

Published on October 5, 2017 at 5:47 pm

ഇതൊരു സിനിമയിലെ രംഗമല്ല; 26 അടി നീളമുള്ള ഭീമന്‍ പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്

indonesians-eat-huge-snake-after-man-defeats-reptile

ഇന്തോനേഷ്യയില്‍ കണ്ടെത്തിയ 26 അടി നീളമുള്ള ഭീമന്‍ പാമ്പിനെ കൊല്ലുന്നതിനിടെ 37 കാരന് ഗുരുതര പരിക്ക്. സിനിമകളിലും മറ്റും മാത്രം നമ്മള്‍ കാണുന്ന തരത്തിലുള്ള ഭീമന്‍ പെരുംപാമ്പിനെയാണ് യുവാവ് കൊലപ്പെടുത്തിയത്.

ഇന്ദ്രഗിരി ഹുലു റീജന്‍സി ഏരിയയിലെ ഓയില്‍ പ്ലാന്റേഷനിലെ സുരക്ഷാ ജീവനക്കാരനായ റോബര്‍ട്ട് നബാബനാണ് ഭീമന്‍ പാമ്പുമായുള്ള പോരാട്ടത്തിനൊടുവില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ജോലി കഴിഞ്ഞ് വരുന്നതിനിടെ റോബര്‍ട്ട് ഈ വലിയ പാമ്പ് റോഡില്‍ വിലങ്ങനെ കിടന്ന് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതു കാണുകയായിരുന്നു. തുടര്‍ന്ന് ഇതിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് അദ്ദേഹത്തിനു നേരെ തിരിഞ്ഞു.

ഏറെ നേരത്തെ സാഹസികമായ പോരാട്ടത്തിനൊടുവില്‍ റോബര്‍ട്ട് കൂറ്റന്‍ പാമ്പിനെ കീഴടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് പാമ്പിന്റെ കടിയേറ്റു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭീമന്‍ പാമ്പിന്റെ ജഡം കാണാന്‍ ആയിരങ്ങളാണ് പ്രദേശത്ത് എത്തിച്ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമകളില്‍ കാണുന്ന പാമ്പുകള്‍ ജീവിതത്തിലേക്കിറങ്ങി വന്ന പോലെയൊരു സംഭവമായി മാറിയിരിക്കുകയാണിത്. പാമ്പ് തന്റെ കൈയ്യില്‍ കടിച്ചെങ്കിലും തനിക്ക് അതിനെ കൊല്ലാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റോബര്‍ട്ട് ആശുപത്രിക്കിടക്കയില്‍ വച്ചു പ്രതികരിച്ചു. റോബര്‍ട്ടിന്റെ ഗ്രാമത്തില്‍ പാമ്പിനെ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണിപ്പോള്‍.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News