സുപ്രീം കോടതി ജഡ്​ജിയായി ഇന്ദു മൽഹോത്രയുടെ​ സത്യപ്രതിജ്​ഞ ഇന്ന്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 10:01 pm

Menu

Published on April 27, 2018 at 9:05 am

സുപ്രീം കോടതി ജഡ്​ജിയായി ഇന്ദു മൽഹോത്രയുടെ​ സത്യപ്രതിജ്​ഞ ഇന്ന്

indu-malhotra-to-be-sworn-in-as-supreme-court-judge-today

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോതി ജഡ്​ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന് ഒന്നാം നമ്പർ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കുന്നതായിരിക്കും.കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവനിൽ നിന്നും ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായത്. അഭിഭാഷകരായിരി​ക്കെ സുപ്രീം കോടതി ജഡ്​ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാവുകയാണ്​ ഇന്ദു മൽഹോത്ര. ആർ. ഭാനുമതി മാത്രമാണ്​ നിലവിലെ സുപ്രീം കോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്ക്​ മുമ്പ്​ ആറു വനിതകളാണ്​ സ്വതന്ത്ര ഇന്ത്യയിൽ സുപ്രീം കോടതി ജഡ്​ജിമാരായി നിയമിക്കപ്പെട്ടിട്ടുള്ളത്.

മൂന്നു മാസം മുമ്പാണ്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റീസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്​. കെ.എം. ജോസഫി​ൻറെ പേര് സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി ​ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. ജോസഫിനെ സുപ്രീം കോടതി ജഡ്​ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സത്യപ്രതിജ്​ഞ ചെയ്യരുതെന്നാവശ്യപ്പെട്ട് ​ പ്രമുഖ സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ​െജയ്​സിങ്​ രംഗത്ത് വന്നിരുന്നു. ഇൗ ആവശ്യമുന്നയിച്ച്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചിനുമുമ്പിൽ എത്തിയെങ്കിലും ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.

Loading...

More News