നിങ്ങൾ ഇവിടെ സ്ക്രീൻഷോട്ട് എടുക്കുന്നവരാണോ..? എന്നാലിനി ശ്രദ്ധിച്ചോളൂ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 3:03 am

Menu

Published on February 12, 2018 at 12:24 pm

നിങ്ങൾ ഇവിടെ സ്ക്രീൻഷോട്ട് എടുക്കുന്നവരാണോ..? എന്നാലിനി ശ്രദ്ധിച്ചോളൂ..!!

instagram-screenshot-complaint-feature

വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. പലപ്പോഴും അതുകൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും ഉണ്ടാകാറുമുണ്ട്.എന്നാല്‍ ഇന്‍സ്റ്റാഗ്രാം പോലെയൊരു പ്ലാറ്റ്ഫോമിലാണ് സ്‌ക്രീന്‍ഷോട്ടുകള്‍ കൊണ്ടുള്ള നമ്മുടെ കളി എങ്കില്‍ ഇനി ശ്രദ്ധിക്കുക പണി കിട്ടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ നമുക്ക് തന്നെ പണിയാവുക എന്ന് നോക്കാം.

നിലവില്‍ മറ്റൊരാളുടെ പോസ്റ്റുകള്‍ വെറൊരാള്‍ക്ക് ഷെയര്‍ ചെയ്യാനോ സേവ് ചെയ്യാനുമുള്ള സംവിധാനം ഇന്‍സ്റ്റാഗ്രാമിലില്ല. അതിനാലാണ് ആളുകള്‍ ഇത്തരം പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും സ്വന്തം പോസ്റ്റായി ഇടുന്നതും. ഇത്തരത്തില്‍ എടുത്ത ചിത്രങ്ങളുപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ഇത്തരത്തില്‍ ആളുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് തടയാനായാണ് ഇന്‍സ്‌റാഗ്രാമിന്റെ പുതിയ ഫീച്ചര്‍.

ഇത് പ്രകാരം ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുന്ന പുതിയ സംവിധാനമാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നത്. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും.

മറ്റൊരാളുടെ സ്റ്റോറി നിങ്ങള്‍ ആദ്യമായി സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്‌ബോള്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. വീണ്ടും നിങ്ങള്‍ അത് ആവര്‍ത്തിച്ചാല്‍ അക്കാര്യം ആ പോസ്റ്റിന്റെ ഉടമയെ ഇന്‍സ്റ്റാഗ്രാം അറിയിക്കും. അതിനാല്‍ ഇനി ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവര്‍ അല്പം ശ്രദ്ധിക്കുക.

Loading...

More News