ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില സംഗതികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2017 7:20 am

Menu

Published on July 15, 2017 at 4:45 pm

ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില സംഗതികള്‍

interesting-facts-about-sleep

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് ഉറക്കം. ആയുസിലെ മൂന്നില്‍ ഒന്ന് സമയത്തിലധികവും ഉറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ഉറക്കത്തെ കുറിച്ച് ചില കാര്യങ്ങളെങ്കിലും നമുക്ക് അറിയാത്തതായുണ്ട്. ഇത്തരത്തില്‍ ഉറക്കത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രസകരമായ ചില കാര്യങ്ങളെന്തെല്ലാമെന്നു നോക്കാം.

അധികവും രാത്രിയില്‍ സംഭവിക്കുന്ന റാപ്പിഡ് ഐ മൂവ്മെന്റ് എന്ന പ്രതിഭാസത്തിനിടെയാണ് ഉറക്കം വരുന്നത്. ഉറക്കം തന്നെ വിവിധഘട്ടങ്ങളുണ്ട്. മിതമായ ഉറക്കം മുതല്‍ ആഴമേറിയ ഉറക്കം വരെയുള്ള ഘട്ടങ്ങളിലായാണ് ഇത് സംഭവിക്കുന്നത്.

ഉറക്കത്തിനിടെ സ്വപ്നം കാണുന്നതിനെക്കുറിച്ചുള്ള കണ്ടുപിടിത്തവും ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഉറക്കത്തിലേക്ക് വഴുതി 90 മിനുട്ടിന് ശേഷമാണ് സ്വപ്നം കാണല്‍ സംഭവിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഉറക്കത്തില്‍ രണ്ടു മണിക്കൂറോ ഉറക്കത്തിന്റെ 20 ശതമാനം സമയമോ മാത്രമാണ് സ്വപ്നം കാണുന്നത്.

നവജാതശിശുക്കള്‍ ദിവസം 21 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ട്.

ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ദീര്‍ഘമായ ഗാഢനിദ്ര സാധ്യമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ കുറച്ചുസമയത്തേക്ക് പല തവണ ഉറങ്ങുന്ന പോളിഫേസിക് സ്ലീപ് എന്ന രീതിയാണ് ഇവര്‍ അവലംബിച്ചിരുന്നത്. ഡാവിഞ്ചി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരൊക്കെ ഇത്തരത്തില്‍ ഉറങ്ങിയിരുന്നവരാണ്.

പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം ശരാശരി 7-9 മണിക്കൂറാണ് ഉറങ്ങേണ്ടത്. 64 വയസ് പിന്നിട്ടവര്‍ ഉറപ്പായും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം.

ഉറക്കത്തിനിടെ സ്വപ്നം കാണുന്നത് കൂടുതലും നമ്മുടെ ആഗ്രഹങ്ങള്‍, പേടി, വികാരം, ഓര്‍മ്മകള്‍, ആവശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ ചിലര്‍ പുറമെനിന്നുള്ള സ്വാധീനംകൊണ്ടും സ്വപ്നം കാണാറുണ്ട്.

കുംഭകര്‍ണനെ പോലുള്ള ഉറക്കങ്ങളും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ 1977ല്‍ സെന്റ് പീറ്റേഴ്‌സ്ബറോയിലെ മൗറീന്‍ വെസ്റ്റണ്‍ എന്ന സ്ത്രീ 449 മണിക്കൂറാണ് ഉറങ്ങിയത്. ഇത്തരത്തില്‍ നീണ്ട ഉറക്കങ്ങള്‍ അത്രകണ്ട് അപകടകരമല്ലെങ്കിലും അപൂര്‍വ്വം ചിലരില്‍ മരണം വരെ സംഭവിക്കാനിടയാക്കും.

Loading...

More News