ഇഷ്ടമില്ലാത്ത ആളുകളെ ഒതുക്കിക്കളയുന്ന ഒരു വൃത്തികെട്ട പ്രവണത മലയാള സിനിമയിലുള്ളതായി ഭാവനയുടെ വെളിപ്പെടുത്തൽ...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:10 pm

Menu

Published on September 11, 2017 at 3:33 pm

ഇഷ്ടമില്ലാത്ത ആളുകളെ ഒതുക്കിക്കളയുന്ന ഒരു വൃത്തികെട്ട പ്രവണത മലയാള സിനിമയിലുള്ളതായി ഭാവനയുടെ വെളിപ്പെടുത്തൽ…!!

interview-with-actress-bhavana

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നടി ഭാവന ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ഇഷ്ടമില്ലാത്ത ആളുകളെ ഒതുക്കിക്കളയുന്ന ഒരു വൃത്തികെട്ട പ്രവണത മലയാള സിനിമയിലുണ്ടെന്നും ആരെങ്കിലും വിചാരിച്ചാൽ എന്‍റെ പ്രൊഫഷൻ ചിലപ്പോൾ ഇല്ലാതാക്കാൻ സാധിച്ചേക്കും. പക്ഷെ എന്‍റെ ജീവിതത്തെ തൊടുവാൻ ഇവർക്ക് ആർക്കും സാധിക്കില്ലെന്നും ഭാവന പറഞ്ഞു. എന്നാൽ ഈ അഭിമുഖത്തിന്‍റെ പൂർണ രൂപം ടെലികാസ്റ്റ് ചെയ്യരുതെന്ന് ചാനലിനോട് നടി അഭ്യർത്ഥിച്ചിരുന്നതിനാൽ ഈ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ അഭിമുഖത്തിൻറെ ഒരു ചെറിയ ഭാഗം മാത്രം ചാനൽ പുറത്ത് വിടുകയായിരുന്നു.

എന്നാൽ ഭാവനയുടെ മറ്റൊരു പ്രത്യേക അഭിമുഖം മനോരമ ന്യൂസ് പുറത്തുവിട്ടു. ഇതിൽ മലയാളസിനിമയിൽ ഇഷ്ടപ്പെട്ട സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുള്ളതായും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയൊന്നും നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന വെളിപ്പെടുത്തുന്നു.

അച്ഛൻറെ മരണം തൻറെ ജീവിതത്തെ മൊത്തത്തിൽ മാറ്റിമറച്ചതായി ഭാവന അഭിമുഖത്തിൽ പറയുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അച്ഛൻ രാത്രി ഉറങ്ങാൻ കിടന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനായതും ആശുപത്രിയിൽ നിന്ന് തിരിച്ചു വരും എന്നു കരുതിയിരിക്കുമ്പോൾ അച്ഛന്റെ മരണവാർത്ത കേൾക്കേണ്ടി വന്നതും തനിക്ക് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നുവെന്ന് നടി പറഞ്ഞു. അതുവരെ കുട്ടിക്കളിയായിരുന്ന തൻറെ ജീവിതം അതിനുശേഷം ആകെ മാറിമറിയുകയായിരുന്നു.

അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് ഭാവന പറയുന്നു. കഴിഞ്ഞ ആറുവർഷമായി സുഹൃത്തുക്കളായിരുന്നു ഞങ്ങൾ, ആദ്യമൊക്കെ സിനിമയുടെ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നീട് ചാറ്റ് ചെയ്യാൻ തുടങ്ങി. ഇപ്പോഴത് വിവാഹത്തിലെത്തി നിൽക്കുകയാണ്. ജനുവരിയിലാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.

Loading...

More News