ippah nursing student will leave hospital today

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2018 12:08 am

Menu

Published on June 11, 2018 at 9:53 am

നിപയെ അതിജീവിച്ച നഴ്‌സിങ്ങ് വിദ്യാർത്ഥിനി ഇന്ന് ആശുപത്രി വിടും; കോഴിക്കോട് പൊതുപരിപാടികൾക്കുള്ള നിയന്ത്രണം ഒഴിവാക്കി

ippah-nursing-student-will-leave-hospital-today

കോഴിക്കോട്: നിപ ഭീതി എറെക്കുറെ അവസാനിച്ചതോടെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സ്കൂളുകൾ നാളെ തുറക്കാനിരിക്കെ നിപ്പ വൈറസ് ഭീതി നിയന്ത്രണവിധേയമായെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും.

നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടർച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്‍റെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ തുടരുകയായിരുന്നു.

വൈറസ് ബാധ നിരീക്ഷണത്തിലുള്ള 2649 പേരില്‍ നിന്ന് ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞ 1219 പേരെ ഒഴിവാക്കി. വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്. ഏറ്റവുമൊടുവില്‍ രോഗം ബാധിച്ചയാളില്‍ നിന്ന് പടരാനുള്ള സാധ്യത കൂടി പരിഗണിച്ചാണിത്. മൂന്നാഴ്ചത്തെ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ഫലം കണ്ടതിന്‍റെ ആശ്വസത്തിലാണ് ആരോഗ്യപ്രവർത്തകർ.

Loading...

More News