ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം.. irctc train ticket booking via google pay

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2019 4:09 pm

Menu

Published on March 22, 2019 at 5:30 pm

ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം..

irctc-train-ticket-booking-via-google-pay

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല.

അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ യാത്രയും എളുപ്പമാവുകയാണ് എന്നും ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു,

സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം.ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ഗൂഗിള്‍ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ വാങ്ങുന്നത്.

Loading...

More News