ചുഴലിക്കാറ്റിൽ കടൽ മരുഭൂമിയായപ്പോൾ..!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:10 pm

Menu

Published on September 12, 2017 at 4:23 pm

ചുഴലിക്കാറ്റിൽ കടൽ മരുഭൂമിയായപ്പോൾ..!

irma-hurricane-florida

ഫ്ലോറിഡ: ഇർമ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപുകളിൽ കടുത്ത നാശനഷ്ടം വിതയ്ച്ചു കൊണ്ട് തുടരുമ്പോൾ ഫ്ളോറിഡയുടെ തീരം മൊത്തം തകർന്നടിഞ്ഞിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശനഷ്ടത്തിനു ഇർമ വഴിയൊരുക്കുന്നതായി മുന്നറിയിപ്പ് നൽകുകയാണ് കാലാവസ്ഥാ നിരീക്ഷകർ.

കനത്ത ശക്തിയിൽ വീശിത്തുതങ്ങിയ ഇർമ ചുഴലിക്കാറ്റ് ഇപ്പോൾ വളരെ ചെറുതായി ഒന്ന് ശക്തി കുറഞ്ഞിട്ടുണ്ട്. കാറ്റഗറി 5 ൽ ആയിരുന്ന കാറ്റ് ഇപ്പോൾ കാറ്റഗറി 2ലേക്ക് മാറി എങ്കിലും കാറ്റിന്റെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല. നാശനഷ്ടങ്ങൾ തുടരുകയാണ്.

അതിനിടയിലാണ് സമുദ്രനിരപ്പ് കുറഞ്ഞതോടെ കടൽ അപ്രത്യക്ഷമായിത്തുടങ്ങിയത്. തീരം പലയിടത്തും വലിപ്പം കൂടിയിരിക്കുന്നു. കാറ്റിന്റെ ശക്തിയിൽ സമുദ്രനിരപ്പ് വളരെയധികം കുറഞ്ഞു പലയിടത്തും മരുഭൂമി പോലെ ആയി മാറിയിരിക്കുകയാണ്.

ബഹാമസ്, ഫ്ലോറിഡ എന്നീ ഭാഗങ്ങളിലെ കടൽഭാഗമാണ് ഇർമ ഇല്ലാതാക്കിയത്. പലയിടത്തും പൂർണമായും കടൽ ഇല്ലാതായിരിക്കുന്നു. ‘നെഗറ്റീവ് സർജ്’ എന്നാണു കാലാവസ്ഥ നിരീക്ഷകർ ഈ പ്രതിഭാസത്തെ വിളിച്ചിരിക്കുന്നത്.

ഫ്ളോറിഡയ്ക്ക് പുറമെ മിയാമിയിലും കനത്ത ദുരുന്തം വിതച്ചിരിക്കുകയാണ് ഈ ഇർമ. ലക്ഷക്കണക്കിന് പേരെയാണ് ഫ്‌ളോറിഡയിൽ നിന്നും മറ്റുമായി ഒഴിപ്പിച്ചിരിക്കുന്നത്.

Loading...

More News