നിങ്ങളുടെ ആർത്തവചക്രം ക്രമമാക്കൻ ഇവ ശ്രദ്ധിക്കുക.. irregular periods health problems

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 7:55 pm

Menu

Published on May 10, 2019 at 3:47 pm

നിങ്ങളുടെ ആർത്തവചക്രം ക്രമമാക്കൻ ഇവ ശ്രദ്ധിക്കുക..

irregular-periods-health-problems

സ്വതവേ രക്തക്കുറവുള്ള സ്ത്രീകൾ ഭക്ഷണക്രമം കൂടി തെറ്റിച്ചാൽ, മാസമുറക്കാലത്ത് അമിതമായ വേദന അനുഭവിക്കേണ്ടിവരുമെന്ന് ഓർക്കുക. മാസമുറ തെറ്റി വരുന്നതു കുട്ടികൾ ഉണ്ടാകുന്നതിനു കാലതാമസമുണ്ടാക്കും. സുഖപ്രസവത്തിന് അതു തടസ്സമായി മാറുകയും ചെയ്യും. തീർന്നില്ല, ഗർഭാശയ മുഴകളും അണ്ഡാശയമുഴകളും ഉണ്ടാകുവാൻ അതു കാരണമാകും.

സാധാരണയായി 28 ദിവസമാണ് ആർത്തവചക്രത്തിന്റെ അളവ്. ഗർഭപാത്രത്തിന്റെ രണ്ടു വശങ്ങളിലായി വിട്ടു നിൽക്കുന്ന ഓരോരോ അണ്ഡാശയങ്ങളുണ്ട്. ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഒരു അണ്ഡം ഉണ്ടായി വളർച്ച പ്രാപിച്ച് 13–ാം ദിവസമാകുമ്പോഴേക്കും അണ്ഡവാഹിനിക്കുഴലിലൂടെ ഗർഭാശയത്തിലേക്കു നീങ്ങും. പുരുഷബീജവുമായി സംയോജിക്കുകയാണെങ്കിൽ ഗർഭധാരണം നടക്കാം. ഗർഭധാരണം നടക്കാത്ത അണ്ഡവും ഗർഭാശയത്തിൽ നിന്നുള്ള രക്തവും ചേർന്ന് 28–ാം ദിവസങ്ങളിൽ പുറത്തു പോകുന്നതാണു ഋതു രക്തം. ആരോഗ്യമുള്ള സ്ത്രീകളിൽ നാലു മുതൽ ആറു ദിവസം വരെ ഈ രക്തസ്രാവമുണ്ടാകാം.

ആദ്യ ആർത്തവമുണ്ടായതിനു ശേഷം ഹോർമോണുകൾ കൃത്യമായി വേണ്ട അളവിൽ ഉണ്ടാകാത്തതു മൂലം ചിലർക്കു ചില മാസങ്ങൾ ഇടവിട്ട ശേഷമാ യിരിക്കും ആർത്തവചക്രമുണ്ടാവുക. അതുകൊണ്ടു ഭയപ്പെടേണ്ടതില്ല. എന്നാൽ 19 വയസ്സിനു ശേഷം കൃത്യമായ മാസമുറ കണ്ടില്ലെങ്കിൽ ഡോക്ടറെ കാണണം. മാസമുറയിൽ ആദ്യ രക്തം കാണുന്നതാണ് ഒന്നാം ദിവസം. 10–14 ദിവസങ്ങളിൽ പുരുഷബീജം സ്വീകരിച്ചാൽ ഗർഭധാരണമുണ്ടാകാം. നല്ല ഭക്ഷണക്രമം ശീലിക്കുക. വായു സഞ്ചാരമുള്ള മുറികളിൽ താമസിക്കുക, അമിതമായ കാറ്റോ വെയിലോ കൊള്ളാതിരിക്കുക. അമിതമായി എരിവോ പുളിയോ കഴിക്കാതിരിക്കുക. അത്യാവശ്യം വിയർക്കാവുന്നവിധം ജോലിയോ വ്യായാമമോ ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. ഇതെല്ലാം കൃത്യമായ മാസമുറയ്ക്കു സഹായകരമാകും.

Loading...

More News