മൂന്നാം ലോക മഹായുദ്ധത്തിനു കാഹളം മുഴങ്ങുന്നുവോ..??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:14 am

Menu

Published on August 11, 2017 at 3:34 pm

മൂന്നാം ലോക മഹായുദ്ധത്തിനു കാഹളം മുഴങ്ങുന്നുവോ..??

is-it-going-to-be-third-world-war

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും സ്‌കൂളിലെ പാഠപുസ്തകത്തില്‍ പഠിച്ച ഓര്‍മ്മകളെ നമ്മളില്‍ പലര്‍ക്കും ഉണ്ടാകുകയുള്ളൂ. യുദ്ധത്തിന്റെ ഭീകരതയും അനന്തരഫലങ്ങളും നമ്മില്‍ പലര്‍ക്കും അറിയാനോ അനുഭവിക്കാനോ ഇടയില്ല. എന്നാല്‍ ആ രണ്ടു മഹായുദ്ധങ്ങള്‍ ലോകത്ത് വിതച്ച നാശനഷ്ടങ്ങളുടെ അനന്തരഫലങ്ങള്‍ ലോകം ഇന്നും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.

യുദ്ധത്തിന്റെ മാറാത്ത മുറിവുകള്‍ ഇന്നും പല രാജ്യങ്ങളിലും അവശേഷിക്കുന്നു. യുദ്ധം കൊണ്ടുണ്ടായ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങളെ പറ്റി ചിന്തിക്കേണ്ട ലോകം അതെല്ലാം വിസ്മൃതിയിലാക്കി മൂന്നാമതൊരു ലോകമയുദ്ധത്തിന്റെ തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നമുക്കിന്ന് കാണാന്‍ പറ്റുന്നത്. അമേരിക്കയും ഉത്തര കൊറിയയും അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നു. ഇനിയൊരു യുദ്ധം കൂടെ താങ്ങാന്‍ ഈ ലോകത്തിനാവുമോ..?

എന്തുകൊണ്ട്?

എന്തുകൊണ്ട് മൂന്നാമത് ഒരു മഹായുദ്ധം എന്ന് നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു..? കാലം മാറി. കാലത്തിനൊപ്പം യുദ്ധതന്ത്രങ്ങളിലും കാതലായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. പഴയ യുദ്ധമുറകളോ ആയുധങ്ങളോ അല്ല ഇന്ന്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആയുധങ്ങള്‍, യുദ്ധ വിമാനങ്ങള്‍, യുദ്ധകപ്പലുകള്‍, മിസൈലുകള്‍.. തുടങ്ങി പലതും. ഒപ്പം ഏറ്റവും വിനാശകാരിയായ അണ്വായുധങ്ങളും.

ഒരു കണ്‍ട്രോള്‍ റൂമില്‍ ഇരുന്നു നിയന്ത്രിക്കാവുന്ന മിസൈലുകളില്‍ വഹിച്ചു ഇത്തരം ബോംബുകള്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തിക്കാന്‍ ഇന്ന് വലിയ ബുദ്ധിമുട്ടില്ല. ഒപ്പം എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടേതായ ആയുധ ശേഖരവും സൈനിക ശക്തിയും ഉണ്ട്. ഇതില്‍ പല രാജ്യങ്ങളും രാസായുധങ്ങളും ജൈവായുധങ്ങളും പരീക്ഷിച്ചു വിജയം കൈവരിച്ചിരിക്കുന്നു. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പ്രയോഗിക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ ഇവയെല്ലാം സജീവമാക്കി വെച്ചിരിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്.

 

പെട്ടെന്നുള്ള കാരണങ്ങള്‍

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് കാലം കുറെയായി. 1994 ല്‍ ഈ പ്രശ്‌നം യുദ്ധത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നു. പിന്നെയും പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. ഇന്നിതാ കാര്യങ്ങള്‍ ഒന്നുകൂടെ രൂക്ഷമായിരിക്കുന്നു. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ രണ്ടു രാജ്യങ്ങളുടെയും ആകാശത്ത് വ്യാപിച്ചിരിക്കുന്നു. പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ ഗുവാം ദ്വീപ് ആക്രമിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സന്നാഹങ്ങളും ഉത്തര കൊറിയ പൂര്‍ത്തിയാക്കിയിരുന്നു. മിസൈലുകള്‍ എല്ലാം സജ്ജമാണ്. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഉത്തരവിനായി സൈന്യം കാത്തിരിക്കുന്നു. അമേരിക്കയുടെ മേല്‍ ഉത്തരകൊറിയയുടെ ഈ കടന്നാക്രമണം നടന്നാല്‍ അമേരിക്ക തിരിച്ചടിക്കുമെന്നതും ഉത്തര കൊറിയ അതിനു വലിയ വില കൊടുക്കേണ്ടി വരും എന്നതും ഏതൊരാള്‍ക്കും ഊഹിക്കാവുന്നതു മാത്രം.

 

ദക്ഷിണ കൊറിയയും അയല്‍ രാജ്യങ്ങളും

യുദ്ധം ദക്ഷിണ കൊറിയയെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലേക്ക് എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഒപ്പം അമേരിക്കയുടെ സഖ്യകക്ഷി കൂടിയായ ദക്ഷിണ കൊറിയ ഈ സന്ദര്‍ഭത്തില്‍ കാര്യങ്ങളെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. മറ്റൊരു പ്രശ്‌നമുണ്ടാവുക ജപ്പാനിനും ചൈനക്കും ആണ്. ജപ്പാന്റെ ആകാശത്തിലൂടെ വേണം ഉത്തരകൊറിയന്‍ മിസൈലുകള്‍ ഗുവാം ദ്വീപില്‍ എത്താന്‍. തങ്ങളുടെ ആകാശത്തിലൂടെ പോകുന്ന മിസൈലുകള്‍ തകര്‍ക്കുമെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഒപ്പം ചൈന യുദ്ധം രമ്യമായി പരിഹരിച്ചു ഇല്ലാതാക്കാനുള്ള പരിപാടികളും തുടങ്ങിയിട്ടുണ്ട്. യുദ്ധം തുടങ്ങിയാല്‍ ഈ മൂന്ന് രാജ്യങ്ങളെയും അത് സാരമായി ബാധിക്കുമെന്ന് നിസ്സംശയം നമുക്ക് പറയാം.

 

യുദ്ധം തുടങ്ങിയാല്‍..

യുദ്ധം തുടങ്ങിയാല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഇരു രാജ്യങ്ങളുടെയും കൂടെ ചേരും എന്നത് ഇപ്പോഴും അവ്യക്തമാണ്. അമേരിക്കക്ക് പ്രത്യക്ഷമായും പരോക്ഷമായും സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റ് നീളുമെങ്കിലും ഉത്തര കൊറിയയെ സഹായിക്കുന്നവര്‍ ആരൊക്കെ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. യുദ്ധം തുടങ്ങുകയാണെങ്കില്‍ നാളുകള്‍ നീണ്ടു നില്‍ക്കുന്ന ഒരു മഹായുദ്ധമായി അത് പരിണമിക്കുമെന്ന് യുദ്ധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം യുദ്ധം മറ്റു രാജ്യങ്ങളെ കൂടെ ബാധിച്ചാല്‍ കൊടും വിപത്തുകളിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്‌തേക്കാം.

കൂട്ടി വായിക്കേണ്ടവ.

ഈ കാര്യങ്ങളോട് യാതൊരു ബന്ധമില്ലാത്ത മറ്റു ചില സംഭവവികാസങ്ങള്‍ ഇവിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മറ്റൊരു യുദ്ധം നമ്മുടെ രാജ്യത്തും തുടങ്ങാനുള്ള സാധ്യതകള്‍ അസ്ഥാനത്തല്ല.

ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇടയ്ക്കു ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളും പല കാര്യങ്ങളിലും തീര്‍പ്പുകളില്‍ എത്തിയിരുന്നെങ്കിലും എല്ലാം തകിടം മരിക്കുന്ന തരത്തിലാണ് അതിര്‍ത്തിയിലെ കാര്യങ്ങളുടെ കിടപ്പ്.

മറ്റൊരു പ്രശ്‌നമേഖല മിഡില്‍ ഈസ്റ്റ് ആണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അസ്വാരസ്ത്യങ്ങളും പിണക്കങ്ങളും പണ്ടത്തേക്കാള്‍ ശക്തി കൂടുകയും അത് ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു. അതോടൊപ്പം ഇറാന്‍ ഇറാഖ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍, അങ്ങനെ നീളുന്നു പ്രശ്‌നങ്ങള്‍.

അമേരിക്ക-ഉത്തര കൊറിയ യുദ്ധം, ഇന്ത്യ-ചൈന യുദ്ധം, എന്നിവ നടന്നാല്‍.. ഒപ്പം മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും കൂടെ ചെയ്താല്‍.. ബാക്കിയുള്ള രാജ്യങ്ങള്‍ ഇവരില്‍ ഓരോരുത്തരുടെയും ഭാഗത്ത് ചേരുകയും ചെയ്താല്‍ അത് പിന്നെയൊരു മഹായുദ്ധമായി പരിണമിക്കാന്‍ അതികം ബുദ്ധിമുട്ടുണ്ടാവില്ല. ലോകം കണ്ട ഏറ്റവും വലിയ മഹായുദ്ധമായി അത് മാറിയേക്കും. ഏതായാലും കാതോര്‍ത്തിരിക്കാം സമാധാനപരമായി കാര്യങ്ങള്‍ നീങ്ങി യുദ്ധം ഇലാതെ തന്നെ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കായി.

Loading...

More News