ബന്ദികളാക്കിയ രണ്ടു തുര്‍ക്കിഷ് സൈനികരെ ഐഎസ് ഭീകരര്‍ ജീവനോടെ കത്തിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:37 am

Menu

Published on December 23, 2016 at 4:38 pm

ബന്ദികളാക്കിയ രണ്ടു തുര്‍ക്കിഷ് സൈനികരെ ഐഎസ് ഭീകരര്‍ ജീവനോടെ കത്തിച്ചു

islamic-state-video-shows-turkish-troops-burned-alive

ബെയ്‌റൂട്ട്: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ രണ്ടു തുര്‍ക്കിഷ് സൈനികരെ ഭീകരര്‍ ജീവനോടെ കത്തിച്ചു.ഇതിൻ്റെ ദൃശ്യങ്ങളും ഭീകരവാദ സംഘടന പുറത്തുവിട്ടു.സൈനികരെ ഇരുമ്പുകൂട്ടിനുള്ളില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ചുട്ടു കൊല്ലുന്നതുമായി വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.വടക്കന്‍ സിറിയയിലെ ആലപ്പോ പ്രവിശ്യയില്‍ ചിത്രീകരിച്ച 19 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്.

തുര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന ഭീകരര്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ഡോഗാനെയും രൂക്ഷമായും വിമര്‍ശിക്കുന്നു.വീഡിയോ ദൃശ്യങ്ങള്‍ തുര്‍ക്കിയിലെ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് വീഡിയോ നീക്കം ചെയ്തു.തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടുന്ന സൈന്യത്തെ ക്രൂരമായി വധിക്കുന്നത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2015 ഫെബ്രുവരിയില്‍ ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റ് മുവ്ത് അല്‍ കസായസ്ലെയെ ഐഎസ് ഭീകരര്‍ ജീവനൊടെ കത്തിച്ചിരുന്നു.ജോര്‍ദാന്‍ സഞ്ചരിച്ച എഫ്16 വിമാനം 2014 ഡിസംബറില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് പൈലറ്റ് ഐഎസ് ഭീകരരുടെ പിടിയിലായത്.

Loading...

More News