ഇറച്ചിക്ക് പകരം ഇനി ചക്കയായാലോ...?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:46 pm

Menu

Published on March 14, 2018 at 9:44 am

ഇറച്ചിക്ക് പകരം ഇനി ചക്കയായാലോ…?

jackfruit-is-considered-a-vegetarian-meat

നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായ ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ ചക്കയ്ക്ക് വേണ്ടത്ര പ്രാധാന്യം നമ്മൾ കൊടുക്കാറില്ല. ലോകത്ത് തന്നെ ഏറ്റവും വലിയ പഴമായാണ് ചക്ക അറിയപ്പെടുന്നത്. വൈറ്റമിൻഎ, സി, തയാമിൻ, കാൽസ്യം, പൊട്ടാസ്യം, അയേൺ, നിയാസിൻ, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാനും വിളർച്ച മാറ്റാനും ,തൈറോയിഡ് പ്രശ്നനങ്ങൾ പരിഹരിക്കാനും ചക്ക നല്ലതാണ്. ഹെർമിങ്ഹാമിലെ ദമ്പതികളായ ജോര്‍ദാന്‍ ഗ്രേസണും ഭാര്യ എബി റോബര്‍ട്ട്‌സണും ചേർന്ന് ചക്കയെ എങ്ങനെ ഗുണകരമായി ഉപയോഗപ്പെടുത്താമെന്ന ഉദ്ദേശവുമായി ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. പ്രൊജക്ട് ജാക്ക്ഫ്രൂട്ട് എന്നാണ് ഈ പദ്ധതിക്ക് ഇവർ പേരിട്ടിരിക്കുന്നത്.ഇവർ പറയുന്നത് ബാര്‍ബിക്യൂ പോലുള്ള രീതിയില്‍ ചക്ക പാകം ചെയ്‌താൽ ഇറച്ചിയെക്കാള്‍ രുചികരമാകും എന്നാണ്. ഇറച്ചിക്ക് പകരമായി ചക്ക ഉപയോഗിക്കുക എന്ന ഉദ്ദേശം കൂടി ജോര്‍ദാന്റെയും എബിയുടെയും മനസ്സിലുണ്ട്. ഈ പദ്ധതി പ്രകാരം ചക്ക പഴുക്കുന്നതിനു മുൻപു തന്നെ അവ ഉപയോഗപ്പെടുത്തുന്നു എന്നതാണ്.ഈ സമയത്ത് ചക്ക പോർക്ക് പോലെ രുചികരമാണെന്നാണ് ഇവർ പറയുന്നത്. ഇവരുടെ പ്രധാന ലക്ഷ്യം യുകെയിലെ മാര്‍ക്കറ്റുകളില്‍ പോര്‍ക്കിനു പകരം ചക്ക പരിചയപ്പെടുത്തുക എന്നതാണ്. ശരിയായ രീതിയിൽ സോസുകളും മസാലകളും നന്നായി യോജിപ്പിച്ചാല്‍ വളരെ രുചികരമായ ഒരു പോര്‍ക്ക്‌ വിഭവം തന്നെയാണ് ചക്ക. ഈ ദമ്പതികളുടെ ഇപ്പോഴത്തെ ലക്ഷ്യം യുകെയിലെ വിപണികളില്‍ നിന്ന് ലോക വിപണിയില്‍ തന്നെ ചക്കയ്ക്ക് മറ്റൊരു മുഖം നല്‍കുക എന്നതാണ്.

Loading...

More News