ജാക്കി ചാൻറെ ജിമിക്കി കമ്മൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:38 pm

Menu

Published on December 7, 2017 at 12:01 pm

ജാക്കി ചാൻറെ ജിമിക്കി കമ്മൽ

jackie-chan-jimikki-kammal

‘വെളിപാടിന്റെ പുസ്തകം’ സിനിമയുടെ ഡിവിഡി വരെയിറങ്ങി. ഉടന്‍ ടീവിയിലും വരും. പക്ഷെ ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ദിവസവും വ്യത്യസ്തമായ രീതിയിലുള്ള ഡാന്‍സുകളും റീമിക്‌സുകളും ഈ പാട്ടിനിറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും ഇന്ത്യയുമെല്ലാം വിട്ട് ലോകം മൊത്തം തന്നെ പാട്ട് ഇതിനോടകം ഹിറ്റാകുകയും ചെയ്തിരിക്കുന്നു. ഇപ്പോഴിതാ ജാക്കി ചാന്റെ ജിമിക്കി കമ്മലും ഇറങ്ങിയിരിക്കുകയാണ്. പക്ഷെ ജാക്കി ചാന്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല എന്നത് മറ്റൊരു സത്യം. കാരണം ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. ജാക്കി ചാന്റെ കുങ് ഫു യോഗ സിനിമയുടെ അവസാന രംഗം ജിമിക്കി കമ്മലിന്റെ ശബ്ദം ചേര്‍ത്ത് എഡിറ്റ് ചെയ്തിരിക്കുന്നു. ഏതായാലും സംഭവം ഹിറ്റായിട്ടുണ്ട്. വീഡിയോ കണ്ടു നോക്കൂ..

ജിമിക്കി കമ്മല്‍ പാട്ട് കേട്ടവരെല്ലാം അതിനൊപ്പം ചുവട് വെക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് ബോളിവുഡ് താരം അഭിഷേക് ബച്ചനും എത്തിയിരുന്നു. പിന്നാലെയാണ് ജാക്കി ചാന്റെ വീഡിയോയും എത്തിയിരിക്കുന്നത്.

Loading...

More News