പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വളഞ്ഞതായി സൂചന jaish mohammad commandor linked to pulwama attack believed to be trapped in pulwama says reports

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 7:52 pm

Menu

Published on February 18, 2019 at 11:15 am

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വളഞ്ഞതായി സൂചന

jaish-mohammad-commandor-linked-to-pulwama-attack-believed-to-be-trapped-in-pulwama-says-reports

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വളഞ്ഞതായി സൂചന. പുല്‍വാമയില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ സൈന്യത്തിന്റെ വലയിലായതെന്നാണ് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുല്‍വാമയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പുല്‍വാമയിലെ പിംഗ്‌ലാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പട്ടാളവും പോലീസും സി ആര്‍ പി എഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു.

ഫെബ്രുവരി 14,വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായത്. വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Loading...

More News