62 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍,4 കോടിയുടെ വാച്ചുകൾ,12 കാറുകൾ; രാജ്യത്തെ ഏറ്റവും സമ്പന്നയായ പാര്‍ലമെന്റംഗം ജയാബച്ചൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 4:17 am

Menu

Published on March 13, 2018 at 3:38 pm

62 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍,4 കോടിയുടെ വാച്ചുകൾ,12 കാറുകൾ; രാജ്യത്തെ ഏറ്റവും സമ്പന്നയായ പാര്‍ലമെന്റംഗം ജയാബച്ചൻ

jaya-bachchan-could-be-indias-richest-mp

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നയായ പാര്‍ലമെന്റംഗമായി ജയാബച്ചൻ. സമാജ്​വാദി പാർട്ടിയുടെ അംഗമായി വീണ്ടും രാജ്യസഭയിലേയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ജയയുടെ ആസ്തി 1000 കോടിയാണ്. ബിജെപി എംപി രവീന്ദ്ര കിഷോര്‍ സിന്‍ഹയുടെ റെക്കോഡാണ് ജയ ഇത്തവണ തകര്‍ത്തിരിക്കുന്നത്. 800 കോടിയുടെ ആസ്തിയാണ് 2014 ല്‍ രാജ്യസഭയില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. 2012ല്‍ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 493 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ജയ കാണിച്ചിരുന്നത്. ഇന്ന് ജയാബച്ചനും ഭര്‍ത്താവ് അമിതാഭ് ബച്ചനും 460 കോടി മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കളുണ്ട്.

62 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും 36 കോടി മൂല്യം വരുന്ന ജ്വല്ലറി കടകളും ഒരു റോള്‍സ് റോയിസ്, മൂന്ന് മെഴ്‌സീഡസ്, ഒരു പോര്‍ഷേ, ഒരു റേഞ്ച് റോവര്‍ എന്നിവ ഉള്‍പ്പെടെ 12 ആഡംബര കാറുകളും ഒരു ടാറ്റാ നാനോയും ഒരു ട്രാക്ടറും ഉള്ളതായി ജയ ഇത്തവണ കാണിച്ചിട്ടുണ്ട്. ലക്‌നൗവിലെ കാകോരിയില 2.2 കോടി വിലയുള്ള 1.22 ഹെക്ടര്‍ കൃഷിഭൂമിയും അതുപോലെ അമിതാഭ് ബച്ചന്റെ പേരില്‍ ബരാബാങ്കി ജില്ലയിലെ ദൗളത്പുരില്‍ 5.7 കോടി മൂല്യം വരുന്ന മൂന്ന് എക്കര്‍ ഭൂമിയുമുണ്ട്. ജയാബച്ചനും അമിതാഭ് ബച്ചനും കൂടി നാലു കോടിയോളം വിലവരുന്ന വാച്ചുകളുടെ ഒരു ശേഖരവുമുണ്ട്. 3175 കോടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ആഢംബര വസതിയും ഇവർക്ക് ഫ്രാൻസിൽ ഉണ്ട്.

Loading...

More News