മരണ ശേഷം ജയലളിതയുടെ കവിളില്‍ നാല് കുത്തുകള്‍ എങ്ങിനെ വന്നു; കാരണം വിശദീകരിച്ച് ഡോക്ടര്‍മാര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:30 am

Menu

Published on February 7, 2017 at 4:44 pm

മരണ ശേഷം ജയലളിതയുടെ കവിളില്‍ നാല് കുത്തുകള്‍ എങ്ങിനെ വന്നു; കാരണം വിശദീകരിച്ച് ഡോക്ടര്‍മാര്‍

jayalalithaa-what-were-the-four-dots-on-former-tamil-nadu-chief-minister-cheek

ചെന്നൈ:  ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി ഡോക്ടര്‍മാരുടെ സംഘം. രക്തത്തിലെ അണുബാധയാണ് ജയലളിതയുടെ മരണത്തിന് കാരണമായതെന്ന് ഡോ. റിച്ചാര്‍ഡ് ബെയ്ല്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഡോക്ടര്‍മാരുടെ സംഘം ജയലളിതയുടെ മരണകാരണം വെളിപ്പെടുത്തിയത്. ഇതിനൊപ്പം ജയലളിതയുടെ മൃതദേഹത്തില്‍ കാണപ്പെട്ട നാലു കുത്തുകള്‍ പോലുള്ള അടയാളങ്ങളെ കുറിച്ചും സംഘം വിശദീകരിച്ചു.

മരണ ശേഷം ജയലളിതയുടെ ഭൗതികശരീരം ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇവിടെ നിന്നെടുത്ത ചിത്രങ്ങളില്‍ ജയലളിതയുടെ കവിളില്‍ കാണപ്പെട്ട നാലു കുത്തുകള്‍ പോലുള്ള അടയാളങ്ങളെ ചൊല്ലി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന്റെ കാരണമാണ് ബെയ്ല്‍ വ്യക്തമാക്കിയത്. മാത്രമല്ല ജയലളിതയുടെ കാലുകള്‍ മുറിച്ചുമാറ്റിയിരുന്നെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ജയലളിതയുടെ ഏതെങ്കിലും അവയവം മുറിച്ച് മാറ്റുകയോ അവയവം മാറ്റിവെക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ കവിളില്‍ ചില അടയാളങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബെയ്ല്‍ പറഞ്ഞു.

ജയലളിതയുടെ മൃതദേഹം എംബാം ചെയ്തത് മദ്രാസ് മെഡിക്കല്‍ കോളജിലെ അനാട്ടമി ഡയറക്ടര്‍ ഡോ. സുധാ ശേഷയ്യനായിരുന്നു. സാധാരണ എംബാം ആണ് ചെയ്തതെന്നും എംബാം ചെയ്യുന്നതിന് മുന്‍പ് മൃതദേഹം വിശദമായി പരിശോധിച്ചിരുന്നെന്നും സുധ പറഞ്ഞു.

വെന്റിലേറ്ററിലായിരുന്നതു കൊണ്ട് അവരുടെ ചുണ്ടുകള്‍ വീര്‍ത്തിരുന്നു. കവിളില്‍ നാലു എക്കിമോടിക് കുത്തുകളുണ്ടായിരുന്നു. എന്നാല്‍ അവക്ക് വലിയ ആഴമുണ്ടായിരുന്നില്ല. 15 മിനിറ്റുകൊണ്ട് എംബാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും സുധ പറഞ്ഞു.

പൊട്ടിയ ഞരമ്പില്‍ നിന്നു കോശങ്ങളിലേക്ക് രക്തം ഒഴുകുമ്പോഴുണ്ടാകുന്നതാണ് കവിളിലെ ഈ പാടുകളെന്നും സുധ വ്യക്തമാക്കി. വി.ഐ.പി മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മൃതദേഹം എംബാം ചെയ്യുന്നത് സാധാരണമാണ്. എം.ജി.ആര്‍ മരിച്ചപ്പോഴും ഇത്തരത്തില്‍ എംബാം ചെയ്തിരുന്നെന്നും അവര്‍ പറഞ്ഞു. പൊതു ദര്‍ശനത്തിനും മറ്റുമായി ദിവസങ്ങളോളം മൃതദേഹം സൂക്ഷിക്കേണ്ടി വരുമ്പോള്‍ ചീയലുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ എംബാം ചെയ്യുന്നതെന്നും ഡോ. സുധ വ്യക്തമാക്കി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News