വീണ്ടും ഞെട്ടിച്ച് ജിയോ; നിരക്കുകള്‍ കുത്തനെ കുറച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 7:45 pm

Menu

Published on January 6, 2018 at 12:06 pm

വീണ്ടും ഞെട്ടിച്ച് ജിയോ; നിരക്കുകള്‍ കുത്തനെ കുറച്ചു

jio-plans-price-cut

മറ്റു മൊബൈല്‍ സേവനദാതാക്കള്‍ക്ക് വെല്ലുവിളിയായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വീണ്ടും അത്യുഗ്രന്‍ ഓഫറുകളുമായി രംഗത്ത്.

നിലവിലെ നിരക്കുകളെല്ലാം കുത്തനെ കുറച്ചാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. 2018 പുതുവര്‍ഷം പ്രമാണിച്ചാണ് പുതുക്കിയ നിരക്കുകള്‍ അവതരിപ്പിച്ചത്.

പുതിയ പ്ലാനുകള്‍ പ്രകാരം നേരത്തെ 199 രൂപയ്ക്ക് 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. 28 ദിവസം വാലിഡിറ്റിയുള്ള ഈ ഓഫറില്‍ ദിവസം 1 ജിബ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

459 രൂപയുടെ പ്ലാന്‍ 399 രൂപയായി കുറഞ്ഞു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകള്‍ക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്.

ഇതു കൂടാതെ ഒരു ജിബിയ്ക്ക് നാല് രൂപ എന്ന നിരക്കില്‍ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു. ജനുവരി ഒമ്പത് മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരിക.

Loading...

More News