ചികിത്സക്ക് പോലും വകയില്ലാതെ മരിച്ച ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ സമ്പാദ്യം; ദുരൂഹതകള്‍ കൂടുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 22, 2018 4:13 am

Menu

Published on November 10, 2017 at 2:58 pm

ചികിത്സക്ക് പോലും വകയില്ലാതെ മരിച്ച ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ സമ്പാദ്യം; ദുരൂഹതകള്‍ കൂടുന്നു

jisha-father-death-mystery-continues

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾ ദുരൂഹതകൾ നിറയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അവശനിലയിലായപ്പോൾ ചികിൽസിക്കാൻ ആവശ്യമായ പണം പോലുമില്ലാതെ ഏറെ അവശനായിട്ടാണ് ജിഷയുടെ അച്ഛന്‍ പാപ്പു മരണത്തിലേക്ക് എത്തിയത്. മരിച്ച നിലയിൽ ശരീരം കണ്ടെത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ഏറെ അതിശയം നിറഞ്ഞതും ഒപ്പം ദുരൂഹതകൾ നിറഞ്ഞതുമാകുകയാണ്. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ സമ്പാദ്യമുള്ളതായാണ് പോലീസിന്റെ കണ്ടെത്തൽ..

ദാരിദ്ര്യത്തിലും അവശതയിലും വലഞ്ഞിരുന്ന പാപ്പുവിന്റെ കയ്യിൽ സമ്പാദ്യമായി ഒന്നുംതന്നെ ഇല്ലെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും ഇതുവരെ കരുതിയിരുന്നത്. എന്നാൽ പോലീസ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയത്തോടെ ആ കരുതൽ തേടിയിരിക്കുകയാണ്. പോലീസ് അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിയിരിക്കുകയാണ്. ചികിത്സക്ക് പോലും പണമില്ലാതെ മരിച്ചെന്നു പറയപ്പെടുന്ന പാപ്പുവിന്റെ ബാങ്ക് ബാലൻസ് 4,52,000 രൂപയാണ്.

പാപ്പു മരണപ്പെട്ട സമയത്ത് കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപ അവശേഷിച്ചിരുന്നു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാപ്പുവിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 4,52,000 രൂപയാണ്. ഇതോടെ ഈ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലും കൂടിയാണ് പോലീസ്.

Loading...

More News