ജിഷയുടെ അച്ഛൻ മരിച്ച നിലയിൽ; അമ്മയാണെങ്കിൽ സഹായമായി കിട്ടിയ പണം കൊണ്ട് ആർഭാടജീവിതവും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:45 am

Menu

Published on November 9, 2017 at 5:11 pm

ജിഷയുടെ അച്ഛൻ മരിച്ച നിലയിൽ; അമ്മയാണെങ്കിൽ സഹായമായി കിട്ടിയ പണം കൊണ്ട് ആർഭാടജീവിതവും

jisha-father-found-dead-in-house

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. പാപ്പുവിനെ വീടുനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായി പണം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.

എന്നാൽ ജിഷയുടെ അമ്മ രാജേശ്വരി ആർഭാടജീവിതം നയിക്കുകയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നാട്ടുകാരിൽ ചിലർ തന്നെ ആ കാര്യം തുറന്നു പറയുകയും ചെയ്യുന്നു. മകളുടെ മരണശേഷം സർക്കാരിൽ നിന്നും മറ്റു പലരിൽ നിന്നുമായി ലഭിച്ച പണം കൊണ്ട് ആഡംബരജീവിതമാണ് ഇവർ ഇപ്പോൾ നയിക്കുന്നതെന്നാണ് ഇവർ പറയുന്നത്. രോഗിയായിട്ടുപോലും ജിഷയുടെ അച്ഛന് യാതൊരു വിധ സഹായവും ഇവർ ചെയ്തില്ല എന്നും ഇവർ പറയുന്നു. മുമ്പും ഈ രീതിയിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Loading...

More News