അഭയാര്‍ഥി നിരോധനം; ട്രംപിനെതിരെ ആഞ്ജലീന ജോളി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:20 am

Menu

Published on February 4, 2017 at 12:07 pm

അഭയാര്‍ഥി നിരോധനം; ട്രംപിനെതിരെ ആഞ്ജലീന ജോളി

jolie-speaks-against-trump-immigration-ban

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അഭയാര്‍ഥി നയത്തിനെതിരെ പ്രശസ്ത അമേരിക്കന്‍ നടിയും യു.എന്‍ പ്രത്യേക പ്രതിനിധിയുമായ ആഞ്ജലീന ജോളി.

അഭയാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ച ട്രംപിന്റെ നടപടിക്കെതിരേ ഹോളിവുഡില്‍നിന്ന് ആദ്യമായാണ് പ്രതിഷേധസ്വരം ഉയര്‍ന്നിരിക്കുന്നത്. ട്രംപിന്റെ നടപടി ലോകമെമ്പാടും വിഘടനവാദത്തിന് ആക്കം കൂട്ടുമെന്നും അസ്ഥിരതയും വിദ്വേഷവും അക്രമവും വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും ആഞ്ജലീന വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഓപ്പെഡ് പേജിലെഴുതിയ വൈകാരികത നിറഞ്ഞ ലേഖനത്തിലാണ് ആഞ്ജലീന ട്രംപിനെതിരായ നിലപാട് വ്യക്തമാക്കിയത്. മതം അടിസ്ഥാനമാക്കി അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള നീക്കം തീക്കളിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ അമേരിക്ക കൊളുത്തിവിടുന്ന തീ ഭൂഖണ്ഡാന്തരങ്ങളില്‍ ആളിപ്പടരുമെന്നും കൂടുതല്‍ അസ്ഥിരതകള്‍ക്ക് ഇടയാക്കുമെന്നും ആഞ്ജലീന മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.

യുദ്ധത്തിന്റെ ഭീകരത നേരിടുന്ന സ്ത്രീകളും കുട്ടികളുമാണ് അഭയാര്‍ഥികള്‍. അവര്‍ തീവ്രവാദികളല്ല, മറിച്ച് തീവ്രവാദത്തിന്റെ ഇരകളാണ്. എല്ലാ സര്‍ക്കാരുകളും പൗരന്മാരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനൊപ്പം രാജ്യാന്തര ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും ബാധ്യസ്ഥരാണെന്നും ആഞ്ജലീന ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും ഭയത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്രംപിന്റെ പുതിയ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിക്കണമെന്ന് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടയാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കക്കാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ഒബാമ ആഹ്വാനം ചെയ്തിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News