മകള്‍ മരിച്ചിട്ട് കരഞ്ഞില്ല; എന്നാല്‍ ദിലീപിനെ കണ്ട് പൊട്ടിക്കരഞ്ഞ് ജോഷി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:31 am

Menu

Published on September 12, 2017 at 5:06 pm

മകള്‍ മരിച്ചിട്ട് കരഞ്ഞില്ല; എന്നാല്‍ ദിലീപിനെ കണ്ട് പൊട്ടിക്കരഞ്ഞ് ജോഷി

joshi-lal-jose-visit-dileep-in-jail

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സിനിമാ രംഗത്തു നിന്ന് പലരും സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്കും ലിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍ ദിലീപ് റിമാന്‍ഡില്‍ ആയ ആദ്യസമയത്തുതന്നെ സിനിമയിലെ പല പ്രമുഖരും എത്തിയിരുന്നു. ഇക്കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും അറിഞ്ഞില്ലെന്നുമാത്രം.

സംവിധായകരായ ജോഷി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ വളരെ നേരത്തെ തന്നെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. തിരക്കഥാകൃത്ത് സിബി കെ. തോമസും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതില്‍ ജയിലിലെത്തിയ ജോഷി ദിലീപിനെ കണ്ടയുടന്‍ പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ മരിച്ചപ്പോള്‍ പോലും നിയന്ത്രണം വിടാതിരുന്ന ജോഷിയുടെ സങ്കടം കണ്ട് ദിലീപും കരഞ്ഞുപോയി.

ദിലീപിനെ കണ്ട് ഉറ്റ സുഹൃത്തായ ലാല്‍ ജോസും വിങ്ങിപ്പൊട്ടി. എന്നാല്‍ ദിലീപ് തികച്ചും നിര്‍വികരാനായിരുന്നുവെന്നു മാത്രമല്ല, ഇരുവരെയും ആശ്വസിപ്പിക്കുക കൂടി ചെയ്തു.

താന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെന്നും അത്രയ്‌ക്കൊന്നും ഉണ്ടായില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണെന്നും ദിലീപ് പറഞ്ഞു. നിങ്ങള്‍ പാവം അമ്പിളിച്ചേട്ടനെപ്പറ്റി ഓര്‍ത്തു നോക്കൂ. അല്ലെങ്കില്‍ സുഖമില്ലാത്ത ഇന്നസെന്റ് ചേട്ടനു വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നാണ് ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞത്.

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണ്. എത്ര ശ്രദ്ധിച്ചാലും ആപത്തുണ്ടാവും. അങ്ങനെ കരുതിയാല്‍ മതി എന്നായിരുന്നു ദിലീപിന്റെ ഉപദേശം. താന്‍ കുറ്റം ചെയ്‌തെങ്കിലല്ലേ ദുഖിക്കേണ്ടതുള്ളു. അതു ചെയ്യാത്തതിനാല്‍ ദുഖമില്ലെന്നും ദിലീപ് പറഞ്ഞു.

ഇതു കഴിഞ്ഞാണ് സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ്‌കൃഷ്ണയും ഒരുമിച്ച് ദിലീപിനെ സന്ദര്‍ശിച്ചത്. ഇതോടെയാണ് മാധ്യമങ്ങള്‍ സന്ദര്‍ശനങ്ങളുടെ വിവരം തന്നെ അറിയുന്നത്. തുടര്‍ന്ന് ജയറാം, ഹരിശ്രീ അശോകന്‍, ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ കൂടി എത്തിയതോടെയാണ് സംഭവം വിവാദമായതും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News