ഗൗരി ലങ്കേഷ് താന്‍ കൊല്ലപ്പെടുമോയെന്ന് നേരത്തേ തന്നെ സംശയിച്ചിരുന്നു: കാരണം ഇതാണ്..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:46 am

Menu

Published on September 6, 2017 at 11:54 am

ഗൗരി ലങ്കേഷ് താന്‍ കൊല്ലപ്പെടുമോയെന്ന് നേരത്തേ തന്നെ സംശയിച്ചിരുന്നു: കാരണം ഇതാണ്..

journalist-gauri-lankesh-shot-dead

അജ്ഞാത അക്രമികളുടെ വെടിയേറ്റ് ചൊവ്വാഴ്ച കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് താന്‍ കൊല്ലപ്പെടുമോയെന്ന് നേരത്തേ തന്നെ സംശയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുത്വ വാദികളും നരേന്ദ്രമോഡിയുടെ അനുയായികളും തന്നെ ലക്ഷ്യമിട്ടിരുന്നതായി ന്യൂസ് ലോണ്‍ട്രി വെബ്സൈറ്റിന് നൽകിയ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

2016 നവംബർ 30നു ആണ് ഗൗരി ലങ്കേഷ് ഈ കാര്യം വ്യക്തമാക്കിയത്. മോഡി ഭക്തരും ഹിന്ദു ബ്രിഗേഡുകളും തന്നെ ലക്ഷ്യമിട്ടിരിക്കുന്നതായി ഇതിൽ പറഞ്ഞിരിക്കുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും പരമോന്നത നേതാവ് നരേന്ദ്രമോഡിയെയും എതിര്‍ക്കുന്നവരെ (കല്‍ബുര്‍ഗി സംഭവത്തിലേത് പോലെ) കൊല്ലുന്നതും അവരുടെ മരണം (യുആര്‍ അനന്തമൂര്‍ത്തി സംഭവത്തിലേത് പോലെ) മോഡി ഭക്തന്മാരും ഹിന്ദുത്വ ബ്രിഗേഡുകളും ചേര്‍ന്ന് ആഘോഷിക്കുന്ന കര്‍ണാടകയിലാണ് നമ്മളിന്ന് ജീവിക്കുന്നത്.

ഏതു വിധേനയും തന്നെ ജയിലിൽ അയക്കാൻ അവർ കാര്യമായി പരിശ്രമിക്കുന്നുണ്ടെന്നും അവർ പറയുകയുണ്ടായി. താൻ ജയിലിൽ പോകുന്നത് അവർക്ക് വലിയ സന്തോഷം തന്നെ നൽകും. ട്വിറ്റെർ മുഖേന തനിക്കെതിരെ ലഭിക്കുന്ന കടുത്ത വെറുപ്പ് പ്രകടമാക്കുന്ന പരാമർശങ്ങളിൽ അപായം മണക്കുന്നുണ്ട്.

അതില്‍ മിക്കവയും പുരോഗമന ചിന്തയ്ക്കും മാധ്യമപ്രവര്‍ത്തനത്തിനും എതിരായിരുന്നു. ഈ രണ്ടു ഘടകങ്ങളും തന്നെ ഭയപ്പെടുത്തിയെന്നും രാജ്യത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം വ്യക്തിപരമായി മാത്രമല്ല വിശാലമായ പശ്ചാത്തലത്തിലും ആക്രമിക്കപ്പെടുകയാണല്ലോ എന്നും ചിന്തിച്ചു.

2005ൽ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന കന്നഡ ടാബ്ളോയിഡിലൂടെയാണ് ഗൗരിലങ്കേഷ് കൂടുതൽ ശ്രദ്ധ നേടുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ അവർ എഴുതിയ പലതും ശത്രുക്കളുടെ എണ്ണം കാര്യമായി കൂട്ടുന്നതിൽ പങ്കുവഹിക്കുകയുണ്ടായി. അങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച ഇവർ അക്രമികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

Loading...

More News