ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ജോയ് മാത്യു

Welcome to NIRBHAYAM.COM | Keralas No. 1 News Portal

Nirbhayam.com

January 18, 2017 8:08 pm

Menu

Published on January 11, 2017 at 10:49 am

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ജോയ് മാത്യു

joy-mathew-comment-on-jishnu-pranoy-death-pambadi-nehru-college

തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നുണ്ടായ ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു.

വിദ്യാഭാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാവരുതെന്നും ഇനിയുംഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ ഉണ്ടാവരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ജിഷ്ണു എന്ന കുട്ടിയുടെ ആത്മഹത്യക്ക് കാരണമായവര്‍ കടുത്ത ശിക്ഷതന്നെ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം  ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിഭാഗീയതകള്‍ വെടിഞ്ഞ് സ്വന്തം സഹപാഠിയുടെ ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി നീതിക്ക് വേണ്ടി നിലകൊള്ളുന്ന വിദ്യാര്‍ഥി സമൂഹത്തിന് താന്‍ ഐക്യദാര്‍ഢ്യം നേരുന്നെന്നും ജോയ് മാത്യു പറഞ്ഞു.

കോഴിക്കോട് വളയത്ത് അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍,  ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ ആരോപിക്കുന്നത്.

എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്റു കോളേജിനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

കോളേജിനെതിരെ ജിഷ്ണു പ്രതികരിക്കാന്‍ തുടങ്ങിയിരുന്നെന്നും അതുകൊണ്ട് തന്നെ അവനെ കോളേജ് മാനേജ്മെന്റ് കൊല്ലുകയായിരുന്നെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് വിവധ മേഖലകളില്‍ നിന്നും ഉയരുന്നത്.

ജിഷ്ണുവിന്റെ മരണത്തിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News