ഇത് ധാര്‍ഷ്ട്യം; ലക്ഷ്മീ നായര്‍ക്കെതിരെ ജോയ് മാത്യു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:03 pm

Menu

Published on February 8, 2017 at 5:45 pm

ഇത് ധാര്‍ഷ്ട്യം; ലക്ഷ്മീ നായര്‍ക്കെതിരെ ജോയ് മാത്യു

joy-mathew-lakshmi-nair-issue

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു.

തങ്ങളെ പഠിപ്പിക്കാന്‍ ഈ അധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുമ്പോള്‍ ഇല്ല ഞാന്‍ പോകില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ എന്ന് പറയേണ്ട അവസ്ഥ ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.

ഇത് പരിതാപകരം മാത്രമല്ല അത് ഒരു അധ്യാപകന്റെ ധാര്‍ഷ്ട്യം കൂടിയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്………

ഞങ്ങളെ പഠിപ്പിക്കാന്‍ ഈ അദ്ധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുംബോള്‍ ‘ ഇല്ല ഞാന്‍ പോവില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ ‘ എന്ന് പറയേണ്ട അവസ്ഥ ഒരദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണ്.

അത് അദ്ധ്യാപകന്റെ ധാര്‍ഷ്ട്യം കൂടിയാണൂ. ഇത്രക്ക് വലിയപദവിയാണൊ ഒരു പ്രിന്‍സിപ്പല്‍ സഥാനം?ഒരാളുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ അടിപതറേണ്ടതല്ല വിദ്യാര്‍ഥികളുടെ ഇഛാശക്തി.

വിദ്യാര്‍ഥിസമരത്തിനു നേതൃത്വം കോടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് എന്റെ ഐക്യദാര്‍ഡ്യം……

കഴിഞ്ഞ 29 ദിവസമായി ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഇന്ന് ഒത്തുതീര്‍പ്പായിരുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദേശം കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.

ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി. പുതിയ പ്രിന്‍സിപ്പലിനെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനേജ്‌മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

Loading...

More News