ആക്ഷൻ നായികയായി തെന്നിന്ത്യൻ സൂപ്പർനായിക ജ്യോതികയെത്തുന്നു; ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത് സൂര്യ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:52 pm

Menu

Published on March 12, 2018 at 12:56 pm

ആക്ഷൻ നായികയായി ജ്യോതികയെത്തുന്നു; ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത് സൂര്യ..!!

jyothika-to-play-title-role-in-tamil-action-thriller-naachiyaar

വിദ്യാബാലന്‍ അവിസ്മരണീയമാക്കിയ ബോളിവുഡ് ചിത്രം ‘തുമാരി സുലു’ ’ തമിഴിലേക്ക് എത്തുന്നു. പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നാച്ചിയാർ’ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുകയാണ് തെന്നിന്ത്യൻ സൂപ്പർനായിക ജ്യോതിക. സൂര്യയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത് .

ജ്യോതിക, പൃഥ്വി കൂട്ടുകെട്ടിൽ സൂപ്പർഹിറ്റ് ചിത്രം ‘മൊഴി’യൊരുക്കിയ രാധ മോഹനാണ് സുലു തമിഴിൽ സംവിധാനംചെയ്യുക. ബോഫ്റ്റ മീഡിയ വർക്‌സിന്റെകീഴിൽ ധനഞ്ജയൻ ഗോവിന്ദനാണ് നിർമാണം. മഹേഷ് മുത്തുസ്വാമി ഛായാഗ്രഹണം . സുരേഷ് ത്രിവേദി സംവിധാനംചെയ്ത തുമാരി സുലു ബോക്‌സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു.

ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ള കുറ്റാന്വേഷണ കഥയാണ് നാച്ചി‌യാർ. നാച്ചിയാറിന്റ ടീസർ പുറത്തു വന്നപ്പോൾ ജ്യോതിക പറയുന്ന പരുക്കൻ ഡയലോഗ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ ജ്യോതിക അവതരിപ്പിയ്ക്കുന്നത് പ്രത്യേക തയ്യാറെടുപ്പുകളോടെയാണ്. ജ്യോതികയ്ക്ക് മികച്ച രീതിയിൽ സുലുവിനെ അവതരിപ്പിക്കാനാകുമെന്നായിരുന്നു വിദ്യയുടെ പ്രതികരണം.

Loading...

More News