താന്‍ പുകവലി തുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി കമല്‍ ഹാസന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:36 pm

Menu

Published on January 10, 2017 at 5:10 pm

താന്‍ പുകവലി തുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി കമല്‍ ഹാസന്‍

kamal-haasan-on-smoking-and-left-bollywood-because-of-black-money-tamil-film

ചെന്നൈ: താന്‍ പുകവലി തുടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. സിനിമയില്‍ അഭിനേതാക്കള്‍ പുകവലിക്കുന്നത് കാണിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ പുകവലി തുടങ്ങാന്‍ കാരണം മറ്റാരുമല്ല സാക്ഷാല്‍ ശിവാജി ഗണേശനാണ്. അത്രയും സ്വാഭാവികമായ പുകവലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും  അതിലാകൃഷ്ടനായാണ് താനും പുകവലിക്കാന്‍ തുടങ്ങിയതെന്നും കമല്‍ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവ് 2017ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് സുഹൃത്തുക്കള്‍ പുകവലി മൂലം കാന്‍സര്‍ ബാധിച്ച് മരിച്ചിട്ടുണ്ട്. അതുകണ്ട് താന്‍ പുകവലി അവസാനിപ്പിച്ചതാണെന്നും കമല്‍ വ്യക്തമാക്കി. ഞാന്‍. എങ്കിലും കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ മാത്രം സിനിമയില്‍ പുകവലിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

കൂടാതെ താന്‍ ബോളിവുഡില്‍ നിന്ന് തമിഴിലേക്ക് തിരിച്ചുവരാനുണ്ടായ കാരണം കള്ളപ്പണത്തോടുള്ള വെറുപ്പാണെന്നും കമല്‍ ചൂണ്ടിക്കാട്ടി. സംവിധായകനും ഛായാഗ്രാഹകനുമായ എ. വിന്‍സന്റ് കള്ളപ്പണം ഉപയോഗിക്കാത്ത അപൂര്‍വം സിനിമാക്കാരില്‍ ഒരാളായിരുന്നുവെന്നും കമല്‍ പറഞ്ഞു.

ബോളിവുഡില്‍ നിന്ന് തമിഴ്സിനിമയിലേക്ക് മടങ്ങിവരാന്‍ എന്നെ പ്രരിപ്പിച്ചത് അവിടുത്തെ കള്ളപ്പണത്തിന്റെ ഒഴുക്കാണ്. അന്നത്തെ കാലത്ത് അധോലോകവുമായി പല സിനിമാ പ്രവര്‍ത്തകര്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിന്  വഴങ്ങിക്കൊടുക്കാനോ അല്ലെങ്കില്‍ എതിര്‍ക്കാനോ താന്‍ നിന്നില്ല. എനിക്ക് കള്ളപ്പണം ആവശ്യമില്ലായിരുന്നു. കള്ളപ്പണം തൊടാതെ ജീവിക്കുന്നവനാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. അതുപോലെ തന്നെയായിരുന്നു ഛായാഗ്രാഹകന്‍ എ വിന്‍സന്റും, കമല്‍ കൂട്ടിച്ചേര്‍ത്തു.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News