ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയര്‍ കുത്തിക്കീറി ഭ്രൂണം കിണറ്റിലിട്ടു; സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ കമല്‍ഹാസനും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 3:09 am

Menu

Published on February 6, 2017 at 4:27 pm

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയര്‍ കുത്തിക്കീറി ഭ്രൂണം കിണറ്റിലിട്ടു; സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ കമല്‍ഹാസനും

kamal-hasan-joing-hash-tag-campaign-for-nandini

ചെന്നൈ: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന തമിഴ് ദളിത് യുവതി നന്ദിനിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍മീഡിയ ക്യാംപെയിനില്‍ കമല്‍ഹാസനും പങ്കാളിയായി.

കഴിഞ്ഞ ജനുവരിയില്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നന്ദിനി എന്ന പതിനേഴുകാരിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് തമിഴ് സൂപ്പര്‍ താരവും പങ്ക് ചേര്‍ന്നത്. നന്ദിനിക്ക് വേണ്ടി സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ വ്യാപകമാകുകയാണ്.

ജനുവരി 14നായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അഴുകിയ നിലയില്‍ നന്ദിനിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബര്‍ 26നാണ് ഹിന്ദുമുന്നണി പ്രാദേശികനേതാവ് മണികണ്ഠനും സുഹൃത്തുക്കളായ തിരുമുരുഗന്‍, മണിവന്നന്‍, വെറ്റിവേലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗര്‍ഭിണിയായ നന്ദിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

kamal-hasan-joing-hash-tag-campaign-for-nandini

നന്ദിനിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത് കിണറ്റിലിടുകയും ചെയ്തു. മണികണ്ഠനും നന്ദിനിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ, മണികണ്ഠന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം നന്ദിനി മുന്നോട്ടുവെച്ചു. എന്നാല്‍ അത് പറ്റില്ലെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നുമായിരുന്നു മണികണ്ഠന്റെ ആവശ്യം. ഇത് നന്ദിനി എതിര്‍ത്തു. തുടര്‍ന്നാണ് നന്ദിനിയെ മണികണ്ഠനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

നന്ദിനിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ജെല്ലിക്കെട്ടിനെതിരായ സമരം നടക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധ നേടാതെ പോയ കൊലപാതകമായിരുന്നു ഇത്.

വിഷയത്തില്‍ ഇടപെടാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച് കൊണ്ടാണ് കമല്‍ഹാസന്‍ ജസ്റ്റിസ് ഫോര്‍ നന്ദിനി ക്യാംപെയിനില്‍ പങ്കുചേര്‍ന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘപരിവാര്‍ ക്രൂരതയെയും താരം ട്വിറ്ററിലൂടെ വിമര്‍ശിക്കുന്നുണ്ട്.

kamal-hasan-joing-hash-tag-campaign-for-nandini1

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കന്‍ തയ്യാറാകാത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടെയാക്കിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കാല താമസമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ദളിത് സംഘടനകളും യുവാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News