നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണ: സെറീന വഹാബ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 21, 2017 6:22 am

Menu

Published on September 11, 2017 at 6:38 pm

നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണ: സെറീന വഹാബ്

kangana-ranaut-was-dating-my-husband-says-zarina-wahab

ബോളിവുഡിലെ നടനും നിര്‍മ്മാതാവും ഗായകനുമായ ആദിത്യ പഞ്ചോളി പീഡിപ്പിച്ചുവെന്ന നടി കങ്കണ റണൗത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്.

നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണയെന്നും അവരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും സെറീന പറഞ്ഞു. സ്വന്തം മകളേക്കാള്‍ ഒരു വര്‍ഷം ഇളപ്പമുള്ള തന്നെ ആദിത്യ പഞ്ചോളി പീഡിപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ സെറീന വഹാബിനോട് ഇക്കാര്യത്തില്‍ സഹായമഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ കൈയ്യൊഴിയുകയായിരുന്നുവെന്നും നേരത്തെ കങ്കണ വെളിപ്പെടുത്തിയിരുന്നു.

താന്‍ അവരെ മകളെപ്പോലെയാണ് പരിഗണിച്ചിരുന്നതെന്ന കങ്കണയുടെ വാദത്തെയും സെറീന വഹാബ് തള്ളിക്കളഞ്ഞു. തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു നാലര വര്‍ഷം കങ്കണ. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് താന്‍ മകളെപ്പോലെ കാണുന്നതെന്ന് സെറീന ചോദിച്ചു.

തന്റെ ഭര്‍ത്താവ് പീഡിപ്പിച്ചതിനാല്‍ സഹായമഭ്യര്‍ഥിച്ച് തനിക്കരികില്‍ത്തന്നെ എത്തിയെന്നും പറയുന്നു. അതെങ്ങനെയാണ് സാധ്യമാവുക? പക്ഷേ കങ്കണയെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്.

തന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് താന്‍ അവരെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചുകൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കില്‍ താന്‍ ഇതില്‍ മിണ്ടില്ലായിരുന്നു. ഒരു ആരോപണത്തോടും തനിക്ക് പ്രതികരിക്കാനില്ല. ആദിത്യ ഒരു മോശം മനുഷ്യനാണെങ്കില്‍ എന്തിനാണ് കങ്കണ അദ്ദേഹത്തിനൊപ്പം കഴിഞ്ഞതെന്നും സെറീന ചോദിച്ചു.

Loading...

More News