വീണ്ടും കരണ്‍ ജോഹര്‍-അജയ് ദേവ്ഗണ്‍ പോര്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:04 am

Menu

Published on February 13, 2017 at 12:37 pm

വീണ്ടും കരണ്‍ ജോഹര്‍-അജയ് ദേവ്ഗണ്‍ പോര്

karan-johar-friendship-kajol-ended-ajay-devgn-name-crops

ന്യൂദല്‍ഹി: കരണ്‍ ജോഹറിന്റെ ‘അണ്‍സ്യൂട്ടബിള്‍ ബോയ് ‘ എന്ന ജീവചരിത്രം വാര്‍ത്തകള്‍  ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ലൈംഗിക ബന്ധത്തെ കുറിച്ചും ഷാരൂഖ് ഖാനുമായുളള ബന്ധത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയതിനു പിന്നാലെ പുതിയ വാര്‍ത്തയും വിവാദവും ഉയര്‍ന്നിരിക്കുകയാണ്.

താനും കാജോളും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍ സംഭവിക്കാന്‍ കാരണം കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍ ആണെന്ന് കരണ്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ അജയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് കരണ്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജയ് തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് കരണ്‍ ജോഹര്‍ വെളിപ്പെടുത്തി.

കജോളിനെക്കുറിച്ച് ഞാന്‍ അപവാദം പറഞ്ഞു പരത്തിയെന്നാണ് അജയ് ആരോപിക്കുന്നത്. ഏതോ പാര്‍ട്ടിക്കിടെ ആരോ ഇക്കാര്യം പറഞ്ഞുവെന്നാണ് അജയ് പറഞ്ഞത്. കജോള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ ഒരിക്കലും അങ്ങിനെ പറയില്ല’, കരണ്‍ പറഞ്ഞു.

കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കിലും അജയ് ദേവ്ഗണിന്റെ ശിവായും ദീപാവലി റിലീസായി ഒരുമിച്ച് എത്തിയതിന് ശേഷമാണ് ഈ വിവാദങ്ങളുടെ തുടക്കം.

ശിവായുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സിനിമാ നിരൂപകനായ കമാല്‍ ആര്‍. ഖാന് പണം നല്‍കിയെന്നായിരുന്നു അജയിന്റെ ആരോപണം. തെളിവിനായി അജയ് കമാല്‍ ആര്‍. ഖാനും ശിവായുടെ നിര്‍മ്മാതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു. ഈ പ്രശ്‌നം കജോള്‍-കരണ്‍ സൗഹൃദത്തെ മോശമായി ബാധിച്ചു.

കജോളുമായി ഇപ്പോള്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ 25 വര്‍ഷത്തിനിടെ തനിക്കങ്ങോട്ടുണ്ടായിരുന്ന എല്ലാ സ്‌നേഹവും കരുതലും അജയ് ഇല്ലാതാക്കിയെന്നും കരണ്‍ ‘അണ്‍സ്യൂട്ടബിള്‍ ബോയ് ‘ എന്ന പുസ്തകത്തില്‍ കുറിച്ചിരുന്നു.

Loading...

More News