ഇന്ന് കര്‍ക്കടകവാവ് ; പിതൃമോക്ഷ ബലിതര്‍പ്പണം നടത്തി പതിനായിരങ്ങള്‍ karkidaka vavu bali kerala

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 6, 2020 6:46 pm

Menu

Published on July 31, 2019 at 12:26 pm

ഇന്ന് കര്‍ക്കടകവാവ് ; പിതൃമോക്ഷ ബലിതര്‍പ്പണം നടത്തി പതിനായിരങ്ങള്‍

karkidaka-vavu-bali-kerala

കോഴിക്കോട്: ഇന്ന് കര്‍ക്കടകവാവ്. പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ 2.30-ഓടെ തന്നെ ഇവിടങ്ങളില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി.

ശിവഗിരി മഠം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, കൈമനം അമൃതാനന്ദമയി മഠം, മാറനല്ലൂര്‍ അരുവിക്കര, വേളി, ആറ്റിങ്ങല്‍ കൊല്ലമ്പുഴ എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിനായി നിരവധി പേരെത്തുന്നുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രം, ആലുവ മണപ്പുറം, ചാവക്കാട് പഞ്ചവടി കടപ്പുറം, പാലക്കാട് യാക്കര ക്ഷേത്രം എന്നിവിടങ്ങളിലും പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി.

മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മുങ്ങല്‍വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഒരേസമയം 1500-ലേറെ പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനങ്ങളാണ് തിരുന്നാവായയില്‍ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നീളും.

കോഴിക്കോട് വരക്കല്‍ കടപ്പുറം, കണ്ണൂര്‍ പയ്യാമ്പലം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് ആയിരങ്ങളാണെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 3.30 നു തുടങ്ങി. പാപനാശിനി തീരത്തു ഒരേസമയം 10 ബലി തറകളിലായി 150 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ തിരുനെല്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Loading...

More News