karnataka election immpact

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:34 am

Menu

Published on May 18, 2018 at 10:50 am

കർ’നാടകം’ രംഗങ്ങൾ ഇനിയും ഏറെ..!!

karnataka-election-immpact

ബെംഗളൂരു∙ കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ തുടരുന്ന നാടകീയ കരുനീക്കങ്ങൾക്കിടെ മുൻപു പ്രഖ്യാപിച്ച ദിനത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്കായെങ്കിലും ഭരണം പിടിക്കാൻ നിർണായകമായ കടമ്പകൾ ഇനിയുമുണ്ട് ഏറെ.

ഇന്ന് സുപ്രീംകോടതിയിൽ വിധി യെഡിയൂരപ്പയ്ക്ക് അനുകൂലമാകുകയാണ് ഇതിൽ ആദ്യത്തേത്. ഇത് അനുകൂലമായാലും വിശ്വാസവോട്ടിനു മുൻപ് പ്രോട്ടേം സ്പീക്കർ തിരഞ്ഞെടുപ്പിനു പിന്നാലെ സഭാനാഥനായ സ്പീക്കറുടെ തിരഞ്ഞെടുപ്പു പോലും മുഖ്യമന്ത്രി കസേരയിൽ യെഡിയൂരപ്പയുടെ ഭാവിക്കു നിർണായകമാണ്.

സ്പീക്കറുടെ അഭാവത്തില് വിശ്വാസവോട്ടു തെളിയിക്കാനായി ഒരു പ്രോട്ടേം(ഇടക്കാല) സ്പീക്കർ ആവശ്യമാണ്. ഇദ്ദേഹത്തെ തീരുമാനിക്കുകയാണ് ആദ്യപടി. കോൺഗ്രസ് അംഗം ആർ.വി.ദേശ്പാണ്ഡേ, ബിജെപിയിലെ ഉമേഷ് കട്ടി എന്നിവരുടെ പേരുകളാണ് ഇതിൽ ഉയർന്നു കേൾക്കുന്നത്.

കർണാടക നിയമസഭയിലെ മുതിർന്ന അംഗങ്ങൾ എന്നതും ഏഴു തവണയിലേറെ എംഎൽഎമാരായിട്ടുണ്ടെന്നതുമാണ് ഈ നിയോഗത്തിന് ഇവർക്കു തുണയാകുക. ജനപ്രതിനിധികളെ സഭയിൽ സത്യപ്രതിജ്ഞ ചെയ്യിക്കുക ഒഴിച്ചാൽ പ്രോട്ടേം സ്പീക്കർക്കു കാര്യമായ ആധികാരങ്ങളില്ല. അതിനാൽ തന്നെ നിയമസഭാ സെക്രട്ടേറിയറ്റിന് വിവിധ പാർട്ടികൾ നൽകുന്ന മുതിർന്ന അംഗങ്ങളുടെ പട്ടികയിൽ നിന്നൊരാളെയാകും ഗവർണർ ഇതിനായി നിയോഗിക്കുക.

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 104 സീറ്റും, കോണ്‍ഗ്രസിന് 78 സീറ്റും, ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്താനായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രഖ്യാപിച്ചപ്പോള്‍ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 113ും കടന്ന് 117 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഗവര്‍ണറെ അറിയിയിച്ചിരുന്നെങ്കിലും സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് ബിജെപി യെ ആണെന്നിരിക്കെ ഗോവ, മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും അവർക്ക് സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർണാടക തിരഞ്ഞെടുപ്പ് ഫലം ഈ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾക്കും തലവേദനയാകും. ഇതോടെ കർണാടകയിലെ നാടകം മറ്റു വേദികളിലേക്കും അരങ്ങേറും.

നിലവിലെ സാഹചര്യത്തിൽ 116 അംഗങ്ങളും കോൺഗ്രസ്–ജെഡിഎസ് പക്ഷത്ത് തന്നെ ഉറച്ചു നിന്നാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ തന്നെ ബിജെപിയുടെ സ്ഥിതി തികച്ചും പരുങ്ങലിലാകും. വിശ്വാസവോട്ടു പോലും തേടാതെ രാജിവച്ചൊഴിയുക മാത്രമാകും ഈ സാഹചര്യത്തിൽ യെഡിയൂരപ്പയ്ക്കു മുന്നിലെ വഴി. അതിനാൽ തന്നെ വിശ്വാസവോട്ടു വഴിയിൽ അതീവജാഗ്രതയോടെയാണ് ജെഡിഎസ്–കോൺഗ്രസ് ഉന്നത നേതൃത്വം ചലിക്കുന്നത്. കഴിവതും യെഡിയൂരപ്പയുടെയും ബിജെപിയെ അകമഴിഞ്ഞു തുണയ്ക്കുന്ന ബെള്ളാരി റെഡ്ഡി സഹോദരന്മാരിൽ നിന്നുമകലെ സ്വന്തം ജനപ്രതിനിധികളെ അകറ്റാൻ ശ്രമിക്കുന്നതും ഇതുകൊണ്ടു തന്നെ. എംഎൽഎമാരെ ബിജെപിയുടെ വാഗ്ദാനങ്ങളിൽ നിന്നകറ്റാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പോലുള്ളവരുടെ സഹായം ജെഡിഎസ് പ്രസിഡന്റ് കുമാരസ്വാമി നേരിട്ടു തേടിയതും ഇതിനാലാണ്.

വാസ്തവത്തിൽ മൂന്നു ദിവസം പ്രതിപക്ഷം ഉറക്കമൊഴിച് ഇരുന്നപ്പോൾ ഇന്ത്യൻ ജാനാതിപത്യം കണ്ട അത്യപൂർവ സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയായി. തുടർ ദിനങ്ങളിൽ ഇനി വരാനിരിക്കുന്നതും അത് തന്നയാണ്

Loading...

More News