കേരള നിയമസഭ ഇനി സമ്പൂർണ ഡിജിറ്റൽ സഭയായി മാറും kerala assembly to go digital

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 2, 2020 10:41 pm

Menu

Published on May 16, 2019 at 5:29 pm

കേരള നിയമസഭ ഇനി സമ്പൂർണ ഡിജിറ്റൽ സഭയായി മാറും

kerala-assembly-to-go-digital

തിരുവനന്തപുരം: 14 മാസം കഴിഞ്ഞാൽ കേരള നിയമസഭ കടലാസ് രഹിതമാകും. രാജ്യത്തെ ആദ്യ കടലാസ് രഹിത സമ്പൂർണ ഡിജിറ്റൽ സഭയായി മാറാനുള്ള തയാറെടുപ്പിലാണു കേരള നിയമസഭ. 14 മാസം കൊണ്ട് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ കഴിയുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

നിയമസഭയ്ക്ക് അകത്തും പുറത്തും ഡിജിറ്റൽ സംവിധാനം സ്ഥാപിക്കും. ഇത് നിയമനിർമാണ രംഗത്തെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കാൽവയ്പാണ്. ഒന്നര വർഷത്തെ വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് കടലാസ് രഹിത നിയമസഭയ്ക്ക് രൂപം നൽകുന്നത്. ഊരാളുങ്കൽ സൊസൈറ്റിയുടെ സൈബർ പാർക്കാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ പ്രതിവർഷം പ്രിന്റിങ് ഇനത്തിൽ 35 മുതൽ 40 കോടി രൂപ വരെയാണ് ചെലവ്.

Loading...

More News