ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു; ബസ്സുടമകൾക്ക് തൃപ്തിയായില്ല; സമരം തുടരാൻ സാധ്യത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:42 am

Menu

Published on February 14, 2018 at 11:40 am

ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു; ബസ്സുടമകൾക്ക് തൃപ്തിയായില്ല; സമരം തുടരാൻ സാധ്യത

kerala-bus-charge-increased-to-8-rupees

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനമായി. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരുത്താനാണ് മന്ത്രിസഭയുടെ തീരുമാനം. ഇടതു മുന്നണിയുടെ അനുമതി ഉണ്ടായതോടെ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയര്‍ത്തുന്നത്.എന്നാല്‍, വിദ്യാര്‍ഥികളുടെ മിനിമം നിരക്കു വര്‍ധിപ്പിച്ചിട്ടില്ല.

അതേസമയം, നിരക്കു വര്‍ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണം. ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയിേഷന്‍ സൂചന നല്‍കിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

Loading...

More News