ജിഷ്ണുവിന്റെ ആത്മഹത്യ: പ്രതിഷേധം കത്തുന്നു

Welcome to NIRBHAYAM.COM | Keralas No. 1 News Portal

Nirbhayam.com

January 17, 2017 12:30 pm

Menu

Published on January 9, 2017 at 1:53 pm

ജിഷ്ണുവിന്റെ ആത്മഹത്യ: പ്രതിഷേധം കത്തുന്നു ;നെഹ്റു എഞ്ചി. കോളജ് വിദ്യാർഥികൾ അടിച്ചുതകർത്തു…!!

kerala-college-student-jishnus-death

തൃശൂർ: നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴിലുളള തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധം കത്തുന്നു.ി. കെ.എസ്.യു, എം.എസ്​.എഫ്​, എസ്.എഫ്.ഐ സംഘടനകൾ കോളേജിലേക്ക്​ ​നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും വിദ്യാർഥികളും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വലയം ഭേദിച്ച് ഉള്ളിൽ കടന്ന പ്രവർ‌ത്തകർ കോളജ് തല്ലി തകർത്തു. ഓഫിസ് കെട്ടിടത്തിലെ മുഴുവൻ ക്ലാസ് മുറികളും ഉപകരണങ്ങളും ​പ്രവർത്തകർ അടിച്ചു തകർത്തു.

പ്രതിഷേധം ഭയന്ന് തിങ്കളാഴ്ച മുതല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, പ്രതിഷേധം മറികടക്കാനുള്ള അധികൃതരുടെ തന്ത്രം മാത്രമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. ഇതാദ്യമായല്ല കോളേജില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിന്‍ മാനേജര്‍മാരെ ഉപയോഗിച്ച് പീഢനമുറകള്‍ അഴിച്ചുവിടുന്നുണ്ടെന്നും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

പ്രതിഷേധം ശക്തമായത്തോടെ കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News