സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ കെഎസ്ഇബി kerala flood 2018 kseb salary challenge cmdrf

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2019 2:10 am

Menu

Published on August 19, 2019 at 11:03 am

സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ കെഎസ്ഇബി

kerala-flood-2018-kseb-salary-challenge-cmdrf

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരില്‍നിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെഎസ്ഇബി ഇതുവരെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയില്ല. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി രൂപയാണ്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ നല്‍കിയത്. ബാക്കി 126 കോടി രൂപയോളം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ബാക്കിയാണ്.

ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെഎസ്ഇബി അത് പാലിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് അത് സാധിക്കാതിരുന്നതെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ പറയുന്നത്. സാലറി ചലഞ്ചിന് മുന്‍പുതന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നതായും എന്‍.എസ് പിള്ള പറഞ്ഞു.

വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയില്‍ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള തുക തട്ടിക്കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

Loading...

More News