വീട്ടമ്മമാരെ ശ്രദ്ധിക്കൂ...! മോഷണം മാത്രമല്ല നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം ഇവര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:12 am

Menu

Published on August 14, 2017 at 6:57 pm

വീട്ടമ്മമാരെ ശ്രദ്ധിക്കൂ…! മോഷണം മാത്രമല്ല നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം ഇവര്‍

kerala-house-wife-salesman-crime-beware

ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളത് വീട്ടമ്മമാര്‍ ആണെന്നത് നിസ്സംശയം സമ്മതിക്കാവുന്ന കാര്യമാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ ദിനവും ഒരുപാട് വീട്ടമ്മമാര്‍ പല രീതിയിലുള്ള പല തരം തട്ടിപ്പുകള്‍ക്കിടയാകുന്നുണ്ട്.

അതില്‍ പലരും മാനഹാനി ഭയന്ന് മിണ്ടാതിരിക്കുന്നു. ചിലര്‍ പ്രതികരിക്കുന്നുമുണ്ട്. എങ്ങനെയൊക്കെയായാലും ഇത്തരം തട്ടിപ്പുകള്‍ ഇന്നും യഥേഷ്ടം തുടരുന്നു. അത്തരം ഒരു പുതിയ തട്ടിപ്പിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥലത്ത് കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവം പറയാം. ഒരു വീട്ടിലേക്ക് ഒരു ദിവസം ഒരാള്‍ ഒരു ബാഗും തൂക്കി കയറി വന്നു. വീട്ടില്‍ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുന്നു. മകന്‍ സ്‌കൂളിലും. പുല്‍ത്തൈലം ആണ് അയാള്‍ വില്‍ക്കാന്‍ കൊണ്ട് വന്നത് എന്ന് വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മ ഇവിടെ ഇപ്പോള്‍ ആവശ്യമില്ല എന്ന് പറഞ്ഞു അയാളെ പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പോയില്ല.

ഒന്ന് മണപ്പിച്ചു നോക്കൂ, ഇഷ്ടമായാല്‍ മാത്രം എടുത്താല്‍ മതി എന്ന് അയാള്‍ പറഞ്ഞപ്പോള്‍ വേറൊന്നും ചിന്തിക്കാതെ ആ വീട്ടമ്മ സാധനം വാണി മൂക്കില്‍ വെച്ച് മണപ്പിച്ചു. പിന്നെയൊന്നും ആ സ്ത്രീക്ക് ഓര്‍മ്മയില്ല.

പിന്നെ ബോധം വന്നപ്പോള്‍ വീട്ടിലെ അലമാരയിലെ 8 പവന്‍ സ്വര്‍ണം, രണ്ടു മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ്പ്, തുടങ്ങി വിലപിടിപ്പുള്ള പല സാധനങ്ങളും അപഹരിക്കപ്പെട്ടിരിക്കുന്നു. ഭാഗ്യത്തിന് മാനം പോയിട്ടില്ല.

ഭര്‍ത്താവിനെ വിളിക്കാന്‍ ഫോണില്ല. നേരെ തൊട്ടടുത്ത വീട്ടിലേക്കോടിയ അവര്‍ അയല്‍വാസികളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പോകാനുള്ളത് പോയി. നടക്കാനുള്ളത് നടന്നു. പുല്‍ത്തൈലം എന്ന് പറഞ്ഞു എന്തോ ബോധം കെടുത്തുന്ന സാധനം മണപ്പിച്ചായിരുന്നു മോഷണം നടത്തിയത്. ഒരുപക്ഷെ വന്ന ആളുടെ കൂടെ വേറെയും ആളുകള്‍ ഉണ്ടായേക്കാം. അല്‍പം ദൂരെ മാറി ഇയാളുടെ സിഗ്‌നലിനായി കാത്തു നിന്നിട്ടുണ്ടാവും.

എന്തായാലും ഈ വീട്ടമ്മ കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെ ആളുകള്‍ക്ക് അറിയാനായി. പിന്നീട് പോലീസില്‍ പരാതി കൊടുത്തെങ്കിലും ഇതുവരെ കാര്യത്തില്‍ ഒരു തുമ്പുണ്ടായില്ല.

ഇതൊരു ഉദാഹരണം മാത്രമാണ്. നമ്മുടെ നാട്ടില്‍ പകല്‍ സമയത്ത് അധികം ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകളില്‍ ഒന്ന് മാത്രം. പ്രത്യേകിച്ച് യാതൊരു ശ്രദ്ധയുമില്ലാത്ത വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം അല്‍പം ഗൗരവത്തോടെ എടുക്കേണ്ട ഒരു കാര്യം. ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങള്‍ നാട്ടില്‍ നടമാടിക്കൊണ്ടിരിക്കവേ സ്ത്രീകള്‍, പ്രത്യേകിച്ച് വീട്ടമ്മമാര്‍ ഇത്തരം സംഭവങ്ങള്‍ ഒക്കെ ഒരു പാഠമായി എടുക്കേണ്ടതുണ്ട്. ഈ സ്ത്രീയെ സംബന്ധിച്ചെടുത്തോളം മോഷണം മാത്രമേ നടന്നിട്ടുള്ളൂ. അതെ സമയം പെണ്ണിന്റെ മാനം വരെ കളയുന്ന രീതിയിലേക്ക് ഇത്തരം കാര്യങ്ങള്‍ എത്താന്‍ വലിയ ബുദ്ധിമുട്ടില്ല.

Loading...

More News