kerala k k shailaja doctor strike

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:05 am

Menu

Published on April 17, 2018 at 10:04 am

ഒടുവിൽ സർക്കാരിന് മുന്നിൽ ഡോക്ടർമാർ മുട്ടുമടക്കി !! സമരം ഒത്തുതീർപ്പിൽ

kerala-k-k-shailaja-doctor-strike

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നാലു ദിവസമായി തുടരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.
നിവേദനവുമായി ഇന്നലെ രാത്രി ഏഴിന് സെക്രട്ടേറിയറ്റിലെത്തിയ കെ.ജി.എം.ഒ.എ ഭാരവാഹികള്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐ.എം.എയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി.

പുതുതായി സര്‍ക്കാര്‍ തുടങ്ങിയ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ സായാഹ്‌ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഒ.പി നീട്ടിയതില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ ഒ.പിയില്‍ കയറാതെ അനശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ നോട്ടീസ് നല്‍കാതെ പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാവില്ലെന്നും സമരം നിര്‍ത്തി വന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചക്കെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച തുടങ്ങേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ മുട്ടുമടക്കി സമരം പിന്‍വലിച്ചത്.

Loading...

More News